കുഞ്ഞാറ്റയെ മടിയിലിരുത്തി ഉര്‍വശി, അമ്മയോളം വളര്‍ന്നെന്ന് ആരാധകര്‍; ചിത്രങ്ങള്‍






മലയാളത്തിന്റെ എക്കാലത്തേയും പ്രിയ നായികയാണ് ഉര്‍വശി. ശക്തമായ കഥാപാത്രങ്ങളിലൂടെ ആരാധകെ അമ്പരപ്പിച്ചിട്ടുള്ള താരത്തിന് ഇപ്പോഴും ആരാധകര്‍ ഏറെയാണ്. അടുത്തിടെയാണ് താരം ഇന്‍സ്റ്റഗ്രാമിലേക്ക് എത്തിയത്. 

പിന്നാലെ കുടുംബത്തിനൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ താരം പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഉര്‍വശി പങ്കുവച്ച കുടുംബചിത്രമാണ്.ഉര്‍വശിയുടെ ഭര്‍ത്താവ് ശിവനും മകന്‍ ഇഷാനുമൊപ്പം മകള്‍ കുഞ്ഞാറ്റയും ചിത്രത്തിലുണ്ട്. ആരാധകരുടെ ശ്രദ്ധനേടുന്നത് കുഞ്ഞാറ്റയാണ്. 

 


 

അമ്മയോളം വളര്‍ന്നു എന്നാണ് ആരാധകരുടെ കമന്റുകള്‍. വീണാ നായര്‍, ബീനാ ആന്റണി, ആര്‍ജെ മിഥുന്‍ തുടങ്ങി സിനിമാ രംഗത്തുള്ളവരും ചിത്രങ്ങള്‍ക്കു കമന്റുമായി എത്തി.ഉര്‍വശിയ്ക്ക് ആദ്യ ഭര്‍ത്താവ് നടന്‍ മനോജ് കെ ജയനില്‍ ഉണ്ടായ മകളാണ് കുഞ്ഞാറ്റ. 

2008ല്‍ മനോജ് കെ ജയനുമായി ബന്ധം വേര്‍പെടുത്തിയ ഉര്‍വശി 2013ലാണ് ശിവനെ വിവാഹം ചെയ്യുന്നത്.ഉര്‍വശിയുടെ ഭര്‍ത്താവിനും മകനുമായി നല്ല ബന്ധമാണ് കുഞ്ഞാറ്റയ്ക്ക്. ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇതിന് മുന്‍പും ഉര്‍വശി പങ്കുവച്ചിട്ടുണ്ട്. കുഞ്ഞാറ്റയെന്ന് വിളിക്കുന്ന തേജ ലക്ഷ്മി വിദേശത്താണ് പഠിക്കുന്നത്. അവധിക്കാലമായതിനാല്‍ ഉര്‍വശിയുടെ ചെന്നൈയിലെ വീട്ടിലാണിപ്പോള്‍ കുഞ്ഞാറ്റ.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments