നാടൻ ഭക്ഷണം കഴിക്കൂ... അമ്മച്ചിയുടെ അടുക്കളയുണ്ട്.



പാലാ - പൊൻകുന്നം റോഡിലൂടെ സഞ്ചരിക്കുമ്പോൾ വിശ്രമിക്കണമെന്ന് തോന്നിയാൽ മറ്റൊന്നും നോക്കേണ്ട. അഞ്ചംമൈലിൽ വഴിയരുകിൽ അമ്മച്ചിയുടെ അടുക്കള എന്ന വിശ്രമ കേന്ദ്രമുണ്ട് . ചായയും ചെറുകടിയും കഴിച്ച് വിശ്രമിക്കാം. ഉച്ച തിരിഞ്ഞ് 2 മുതൽ രാത്രി 8 വരെ അമ്മച്ചീടെ അടുക്കള പ്രവർത്തിക്കും. കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല.ചായ, കാപ്പി, ചെറുകടികൾ,ചപ്പാത്തി . പൊറോട്ട, ചിക്കൻ , ബീഫ്, വെജിറ്റബിൾ കറി മുതലായവ ഇവിടെ ലഭ്യമാണ്.അമ്മച്ചിയുടെ അടുക്കളയുടെ ഉദ്ഘാടനം എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റക്കോട്ടും മുൻപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജിയും ചേർന്ന് നിർവ്വഹിച്ചു. 

ബ്ലോക്ക് പഞ്ചായത്തംഗം പ്രൊഫ.എം.കെ.രാധാകൃഷ്ണൻ ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യാ മോൾ , സ്ഥിരം സമിതി അധ്യക്ഷൻ അഖിൽ അപ്പുക്കുട്ടൻ,പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്,സിനി ജോയ് , സിൽവി വിൽസൺ,ആശ റോയ്, ദീപ ശ്രീജേഷ്,, സിനിമോൾ കാക്കശ്ശേരിൽ, കെ.എം. ചാക്കോ , നിർമ്മല ചന്ദ്രൻ ,ജെയിംസ് ജീരകത്ത് ,യമുന പ്രസാദ് . നിറവ് @ 60 പ്രസിഡന്റ് രാധാകൃഷ്ണ പിള്ള . സെക്രട്ടറി വി.പി.ശശി, ഫെയ്സ് സെക്രട്ടറി കെ.ആർ.മന്മഥൻ, കില ഫാക്കൽറ്റി കെ.എൻ. ഷീബ,അമ്മച്ചീടെ അടുക്കളയുടെ സംഘാടക ലൈസാമ്മ എന്നിവർ സംസാരിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments