ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡിഎഫ് - യുഡിഎഫ് അംഗങ്ങളുടെ കയ്യാങ്കളി. സിവില്‍ സ്റ്റേഷന്‍ പണിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തല്ലിൽ കലാശിച്ചത്. യുഡിഎഫ് അംഗങ്ങളുടെ കൈയ്യേറ്റത്തിൽ എല്‍ഡിഎഫ് അംഗം സജീര്‍ ഇസ്മയിലിന് പരിക്കേറ്റു. യു.ഡി.എഫ് അംഗങ്ങളായ സുനില്‍ കുമാര്‍, മുഹമ്മദ് ഇല്യാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൈയ്യേറ്റമെന്ന് എല്‍ഡിഎഫ് ആരോപിച്ചു .
0 Comments