ജ്വാല 2.0 പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.


കേരളാ പോലീസ് സ്ത്രീ സുരക്ഷയ്ക്കായി നടപ്പാക്കിയ ജ്വാല 2.0 എന്ന പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം ദർശന അക്കാദമിയിൽ വച്ച് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് നിർവഹിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തിലാണ് മാർച്ച് 02,03 തീയതികളിൽ ജില്ലയിലെ സ്ത്രീകൾക്കും, കുട്ടികൾക്കുമായി സൗജന്യ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചത്.

 ചടങ്ങിൽ ശ്രീമതി ശൈലജ ഫിലിപ്പ് ( മുൻസിപ്പൽ കൗൺസിലർ കോട്ടയം), ഫാദർ ജിനു മച്ചുകുഴി (ഡയറക്ടർ ദർശന അക്കാദമി), ഫാദർ ജോബി മഞ്ഞക്കാലയിൽ, വി.സുഗതൻ (അഡീഷണൽ എസ്.പി കോട്ടയം), സി. ജോൺ (ഡിവൈഎസ്പി നർക്കോട്ടിക്  സെൽ), മാത്യുപോൾ (ADNO ജനമൈത്രി പ്രോജക്ട് കോട്ടയം) തുടങ്ങിയവരും പങ്കെടുത്തു. ജില്ലാ പോലീസിലെ പ്രത്യേകം പരിശീലനം ലഭിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് ക്ലാസുകൾ നയിക്കുന്നത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments