ഭരണങ്ങാനം സ്വദേശിയെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി.



മോഷണ  കേസുകളിൽ പ്രതിയായ യുവാവിനെ കാപാ നിയമപ്രകാരം ജില്ലയില്‍ നിന്നും പുറത്താക്കി. ഭരണങ്ങാനം അരിക്കക്കുന്ന് ഭാഗത്ത് ഒരപ്പുഴിക്കൽ വീട്ടിൽ അനിറ്റ് സിബി (20) എന്നയാളെയാണ് കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും ആറ് മാസക്കാലത്തേക്ക്  പുറത്താക്കിയത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

ഇയാൾ ഈരാറ്റുപേട്ട, മുണ്ടക്കയം എന്നീ പോലീസ് സ്റ്റേഷനുകളിലായി മോഷണക്കേസുകളിൽ പ്രതിയാണ്. ജനങ്ങളുടെ  സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments