അരുവിത്തുറ കോളേജില്‍ ബി.കോമിനൊപ്പം എ സി സി എ യും


അരുവിത്തുറ സെന്റ്‌ ജോര്‍ജസ്‌ കോളേജില്‍ ബി.കോം കോഴ്‌സിനൊപ്പം എ സി സി എ കൂടി ആരംഭിക്കുന്നു. ലോകത്തെ 180 ഓളം രാജ്യങ്ങളില്‍ അംഗീകരിക്കപ്പെട്ട അക്കൗണ്ടിംഗ്‌ യോഗ്യതയായ എ സി സി എ കോഴ്സ്,  ഈ മേഖലയിലെ മുൻ നിര സ്ഥാപനമായ ഐ.എസ്‌.ഡി.സി ലേണിംഗുമായി ചേര്‍ന്നാണ്‌ 9 പേപ്പര്‍ വരെ എക്‌സംഷനോടെ അരുവിത്തുറ കോളേജില്‍ ആരംഭിക്കുന്നത്. ഒന്നും രണ്ടും വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പി.ജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും ചേരാവുന്നതാണ്‌. 

ഇതോടൊപ്പം തന്നെ മുന്‍ വര്‍ഷങ്ങളിലലേതുപോലെ ജി.എസ്‌.ടി പ്രാക്ടീഷണര്‍, ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ്‌, ടാലി പ്രൈം, സാപ്പ്‌‌ തുടങ്ങിയ സര്‍ട്ടിഫിക്കറ്റ്‌‌ കോഴ്‌സുകളും വിവിധ കമ്പനികളില്‍ ജോലി നേടാൻ ഉതകുന്ന പരിശീലന പരിപാടികളും കമ്പനി കളിൽ ഇന്‍ന്റേണ്‍ഷിപ്പും കോളേജിലെ വിദ്യാർത്ഥി കൾക്ക് നല്‍കിവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.sgcaruvithura.ac.in PH: 9447028664


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments