കൈകൾ ബന്ധി ച്ച് വേമ്പനാട്ടുകായലിൽ 11 കി ലോമീറ്റർ നീന്തിക്കടന്ന ഏഴാം ക്ലാസുകാരൻ റിക്കാർഡിട്ടു.. പോത്താനിക്കാട് സെന്റ് സേ വ്യേഴ്‌സ് പബ്ലിക് സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥി കാശിനാഥ് രാജീവ് ആലപ്പുഴ ജില്ലയിലെ ചേർത്തല കുമ്പേൽ കരിയിൽ കടവു മുതൽ കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള 11 കിലോമീറ്റർ ദൂരം നീന്തിയാണ് റിക്കാർഡ് സ്ഥാപിച്ചത്.
ഇന്നലെ രാവിലെ 7.25ന് ആരംഭിച്ച നീന്തൽ 9.46 ന് വൈക്കം ബീച്ചിൽ എത്തിച്ചേർന്നു. 2 മണിക്കൂർ 21 മിനിറ്റു കൊണ്ടാണ് കാശിനാഥ് നീന്തിക്കയറിയത്. കോതമംഗലം അക്വാട്ടിക് ക്ലബ് കോച്ച് ബിജു തങ്കപ്പന്റെ നേതൃത്വത്തിൽ കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറ്റിലായി രുന്നു കാശിനാഥിന്റെ പരിശീലനം.
കോച്ച് ബിജു തങ്കപ്പനും പ്രോഗ്രാം കോ-ഓർഡിനേറ്റർ എ.പി. അൻസിലും ചേർന്നു നടത്തുന്ന 32-ാമത്തെ വേൾഡ് റിക്കാർഡിനു വേണ്ടിയുള്ള സാഹസിക നീന്തലായിരുന്നു. ചേന്നം പള്ളിപ്പുറം പഞ്ചായത്ത് മെംബർ പഞ്ചായത്ത് അംഗം പി. രജിത നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു.തുടർന്ന് ബീച്ചിൽ നടന്ന അനുമോദന യോഗത്തിൽ വൈക്കം നഗരസഭ പ്രതിപക്ഷ നേതാവ് ഡി. രഞ്ജിത് കുമാർ അധ്യക്ഷത വഹിച്ചു. പല്ലാരിമംഗലം പ്രണവം വീട്ടിൽ രാജീവ്- പ്രസീജ ദമ്പതികളുടെ മകനാണ് കാശിനാഥ്.




0 Comments