ആദർശപൂർണ്ണമായ ബാല്യം അമൃത ഭാരതത്തിന് കരുത്ത്: പ്രസന്നൻ മാഷ്



ആദർശപൂർണ്ണമായ ബാല്യം അമൃത ഭാരതത്തിന് കരുത്ത്: പ്രസന്നൻ മാഷ്  

  ആദർശപൂർണ്ണമായ ബാല്യം അമൃത ഭാരതത്തിന് കരുത്ത് ആകുമെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ പ്രസന്നകുമാർ കടമ്മനിട്ട അഭിപ്രായപ്പെട്ടു. അമൃത ഭാരതത്തിന് ആദർശ ബാല്യം എന്ന സന്ദേശവുമായി കന്യാകുമാരി മുതൽ ഗോകർണം വരെ ബാലഗോകുലം സംഘടിപ്പിക്കുന്ന കലാ യാത്രയുടെ പൊൻകുന്നം ഗോകുല ജില്ലയുടെ കലാ യാത്ര ഉദ്ഘാടനം പ്രശസ്ത തുള്ളൽ കലാകാരനും നിരവധി ഗിന്നസ് റെക്കോഡുകൾക്ക് ഉടമയുമായ ശ്രീ കുറിച്ചിത്താനം ജയകുമാർ രാമപുരം അമ്പലം ജംഗ്ഷനിൽ നിർവഹിച്ചു. 


കുട്ടിക്കാലത്തു തന്നെ ഭാരതീയ സംസ്കൃതിയുടെ മൂല്യങ്ങൾ ബാല്യങ്ങളിലേക്ക് പകർന്നു കിട്ടുമ്പോൾ അവർ ആദർശപൂർണമായ ജീവിതം നയിക്കുമെന്നും രാസ ലഹരി, അമിത മൊബൈൽ ഉപയോഗം തുടങ്ങിയ സാമൂഹിക വിപത്തുകളിൽ നിന്നും അകന്നു നിൽക്കുന്നുവെന്നും മുഖ്യപ്രഭാഷണം നടത്തിയ ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ പ്രസന്നൻമാഷ് ചൂണ്ടിക്കാട്ടി. 


 ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷൻ പി എൻ സുരേന്ദ്രൻ ജില്ലാ അധ്യക്ഷൻ കെ എസ് ശശിധരൻ, ഗീതാ ബിജു, ശ്രീകല പ്രമോദ്, അഖിൽ അജയ്, എം ജി സുരേഷ് തുടങ്ങിയവർ സംസാരിച്ചു
പൂവരണി , പൊൻകുന്നം തുടങ്ങിയ സ്ഥലങ്ങളിലും
കലായാത്രാ അവതരണം നടന്നു. നൂറു കണക്കിന് കുട്ടികളുടേയും അമ്മമാരുടെയും ബഹുജനങ്ങളുടേയും സാന്നിധ്യം പരിപാടികൾക്ക് കൊഴുപ്പേറി.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments