ജീവിതത്തിന്‍റെ ഗതിവിഗതികൾ നിർണയിച്ച ‌കലാലയത്തിൽ 28 വർഷത്തിനുശേഷം അവരൊത്തു ചേർന്നു.....പാലാ സെന്‍റ് തോമസ് കോളെജിലെ 1994-1997 ബോട്ടണി ബാച്ചിന്‍റെ സംഗമം ബൊട്ടാണിക്ക 2025 മധുരതരമായ അനുഭവമായി മാറി.


  

ജീവിതത്തിന്‍റെ ഗതിവിഗതികൾ നിർണയിച്ച ‌കലാലയത്തിൽ 28 വർഷത്തിനുശേഷം അവരൊത്തു ചേർന്നു. പുസ്തകങ്ങളുമായി പടികയറിയെത്തിയ കാലത്തെ ഓർമകൾ പങ്കുവച്ചു. വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന അധ്യാപകരും അവർക്കൊപ്പമെത്തിയപ്പോൾ പാലാ സെന്‍റ് തോമസ് കോളെജിലെ 1994-1997 ബോട്ടണി ബാച്ചിന്‍റെ സംഗമം ബൊട്ടാണിക്ക 2025 മധുരതരമായ അനുഭവമായി മാറി. 


കോളെജിന്‍റെ പ്രധാന ബ്ലോക്കിലെ മൂന്നാം നിലയിൽ പഴയ ക്ലാസ് മുറിയോടു ചേർന്നുള്ള ഹാളിലായിരുന്നു ഓർമക്കൂട്ടായ്മ. പൂർവ വിദ്യാർഥികൾ കോളെജ് അങ്കണത്തിൽ പലപ്പോഴും ഒരുമിച്ചു കൂടാറുണ്ടെങ്കിലും അവർ തങ്ങളെയും ആ കൂട്ടായ്മയിലേക്കു ക്ഷണിക്കുന്നത് അപൂർവമാണെന്ന് അധ്യാപകർ പറഞ്ഞു. 


പാലായിൽ അഭിഭാഷകനായി പ്രവർത്തിക്കുന്ന ജിൻസ് ആന്‍റണി, അധ്യാപകരായ ജിജോയ് ടോം ജോസ്, ജോജിമോൻ മാത്യു, പോളിടെക്നിക്ക് ജീവനക്കാരൻ സോജൻ തുടങ്ങിയവരാണ് ബൊട്ടാണിക്ക 2025ന് നേതൃത്വം നൽകിയത്. കോളെജ് പ്രിൻസിപ്പൽ ഡോ. സിബി ജയിംസ് സംഗമം ഉദ്ഘാടനം ചെയ്തു. 


1994-97 ബാച്ച് ബോട്ടണി വിദ്യാർഥിയും കോളെജിലെ മുൻ ജനറൽ സെക്രട്ടറിയുമായ ബിജു ജോയ് അധ്യക്ഷനായിരുന്നു. മുൻ അധ്യാപകരായ പി.ഒ. അഗസ്തി, ഡോ. ജോമി അഗസ്റ്റിൻ, പോൾ കാരന്താനം, ബിജു ജോസഫ്, പൂർവ വിദ്യാർഥി കൂട്ടായ്മയുടെ സീനിയർ ബാച്ച് അംഗവും ഇപ്പോഴത്തെ ബോട്ടണി വിഭാഗം മേധാവിയുമായ ടോജി തോമസ് എന്നിവരെ ആദരിച്ചു. മൺമറഞ്ഞ അധ്യാപകർക്ക് രഞ്ജിത് ജയിംസ് സ്മരണാഞ്ജലി അർപ്പിച്ചു. 
 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments