റിംഗ് റോഡ് നിര്‍മ്മാണം വരുത്തിവെച്ച വിന, കടപ്പാട്ടൂരുകാര്‍ പെട്ടു!


 
പാലാ കടപ്പാട്ടൂരുകാര്‍ക്ക് കനത്ത മഴ തീര്‍ത്ത ദുരിതം വെള്ളക്കെട്ടായി നില്‍ക്കുകയാണ്. വെള്ളം ഇറങ്ങിപ്പോകുവാന്‍ ഇടമില്ല. ദുരിതമൊഴിയാതെ  കുറെ കുടുംബങ്ങള്‍.

കനത്ത മഴ ഒഴിഞ്ഞെങ്കിലും ദുരിതമൊഴിയാതെ കടപ്പാട്ടൂരിലെ കുടുംബങ്ങള്‍. വെള്ളം ഇറങ്ങിപ്പോകുവാന്‍ ഇടമില്ലാത്തവിധം നടത്തിയ റിങ് റോഡിന്റെ നിര്‍മാണമാണ് നാട്ടുകാര്‍ക്ക് വിനയാകുന്നത്.

ഇതിനുമുമ്പും മീനച്ചിലാര്‍ കരകയറുമ്പോള്‍ കടപ്പാട്ടൂര്‍ ക്ഷേത്രത്തിന് സമീപത്തുള്ള പല വീടുകളിലും പുരയിടത്തിലും വെള്ളം കയറാറുണ്ട്. അത് അതേപോലെ ഇറങ്ങിപ്പോകാറുമുണ്ട്. 


കടപ്പാട്ടൂര്‍ റിങ് റോഡ് പണിയുന്നതിന് മുമ്പ് മീനച്ചിലാര്‍ കരകവിയുന്ന വെള്ളം, ആറ്റിലെ ജലനിരപ്പ് താഴുമ്പോള്‍ പിന്‍വലിഞ്ഞു പോവുകയായിരുന്നു പതിവ്.

എന്നാല്‍ റോഡ് നിര്‍മാണത്തിന് ശേഷം കയറിയ വെള്ളം ഇറങ്ങിപ്പോകുവാന്‍ വഴികളില്ലാത്തതാണ് നാട്ടുകാരെ ദുരിതത്തിലാക്കുന്നത്. കയറിയ വെള്ളം ദിവസങ്ങളോളം കെട്ടി നില്‍ക്കും. ഇത് വെയില്‍ തെളിയുമ്പോള്‍ തനിയ വറ്റിപ്പോവുക മാത്രമാണ് ഇപ്പോള്‍ പ്രതിവിധി. എന്നാല്‍ കനത്ത മഴമൂലം ഇത് വറ്റുന്നുമില്ല. കാലവര്‍ഷം എത്തിയെന്ന് അറിഞ്ഞതോടെ കടപ്പാട്ടൂരുകാരുടെ നെഞ്ചില്‍ ഇടിത്തീയാണ്. 



വെള്ളം കെട്ടിക്കിടക്കുന്നത് മൂലം കടപ്പാട്ടൂര്‍ അങ്കണവാടി റോഡിന്റെ വശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഏറെ ദുരിതം.  വീടിനും ചുറ്റുമുള്ള പുരയിടത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് മൂലം നടന്നുപോകുവാന്‍ പോലും സാധിക്കാത്ത സാഹചര്യമാണുള്ളത്. റോഡ് നിറയെ വെള്ളക്കെട്ടാണ്. റിങ് റോഡ് നിര്‍മിച്ചപ്പോള്‍ വെള്ളം സുഗമമായി ഒഴുകുവാന്‍ കലുങ്കകളും ഓടകളും നിര്‍മിക്കാത്തതാണ് നാട്ടുകാര്‍ക്ക് വിനയാകുന്നത്.


കടപ്പാട്ടൂരിലെ ദുരിതം അധികാരികള്‍ കണ്ടേ തീരൂ

വെള്ളക്കെട്ടിലൂടെ നടന്നുനീങ്ങുന്ന കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കാലവര്‍ഷംകൂടി വരുന്നതോടെ നിത്യമുള്ള വെള്ളക്കെട്ടിലൂടെ വേണം അവര്‍ക്ക് സ്‌കൂളില്‍ പോകാന്‍. അധികാരികള്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിച്ചേ തീരൂ.
വിനോദ് വിളയത്ത്, കടപ്പാട്ടൂര്‍







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments