ക്രിക്കറ്റ് പ്രേമികളെ ആവേശത്തിൻ്റെ കൊടുമുടിയിലെത്തിച്ചു കൊണ്ട് ഇന്ത്യ 20-20 ലോകകപ്പ് ചാമ്പ്യൻ മാരായപ്പോൾ പാലായിലും ആഘോഷം .
അനിൽ കുറിച്ചിത്താനം
(സ്റ്റാർ വിഷൻ ന്യൂസ് )
ബാർബഡോസിൽ സൗത്ത് ആഫ്രിക്കയെ 7 റൺസിന് തോൽപ്പിച്ച് ഇന്ത്യ ട്രോഫി കരസ്ഥമാക്കുമ്പോൾ ഇന്ത്യയിൽ ടെലിവിഷൻ സ്ക്രീനുകൾക്കുമുന്നിൽ കാത്തിരുന്ന ലക്ഷണക്കിന് ക്രിക്കറ്റ് പ്രേമികൾ ഹർഷാരവങ്ങ ള്ളാടെയാണ് വിജയം ആഘോഷിച്ചത്. പാലായിലും ആവേശം അലയടിച്ചു.
ക്യാപ്റൻ രോഹിത് ശർമയും വിരാട് കോഹ്‌ലിയും ജസ്പ്രീത് ബുമ്രയുമടക്കമുള്ള ടീമംഗങ്ങൾക്ക് അഭിവാദ്യങ്ങളർപ്പിച്ചു കൊണ്ടാണ് ക്രിക്കറ്റ് പ്രേമികൾ ടീം ഇന്ത്യയുടെ വിജയാഘോഷത്തിൽ പങ്കു ചേർന്നത്. പാലായിൽ പയനിയർ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ വിക്ടറി അടിപൊളിയാക്കി.
ക്ലബ്ബ് പ്രസിഡൻ്റ് സുരാജ് ജോമോൻ , സിബി, ജോസ് , അയ്യപ്പൻ ,ജിനു, സതീശ് , ജോമി , വിനോദ്, ആൻ്റണി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇന്ത്യയുടെ 2020 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് വിജയാലോഷം നടന്നത്..
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments