കോട്ടയത്തിന്റെ എഴുപത്തഞ്ചാം പിറന്നാൾ ആഘോഷത്തിന് കേക്ക് മുറിച്ചു കൊണ്ട് തിങ്കളാഴ്ച (ജൂലൈ 1) കളക്ട്രേറ്റിൽ തുടക്കം. രാവിലെ 10.45 ന് കളക്ട്രേറ്റ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ചടങ്ങിൽ പങ്കെടുക്കും. കളക്ട്രേറ്റിലെ ജീവനക്കാരും ചടങ്ങിൽ പങ്കെടുക്കും. 1949 ജൂലൈ ഒന്നിനാണ് കോട്ടയം ജില്ല രൂപീകൃതമായത്.
75 വർഷം തികയുന്ന ജൂലൈ ഒന്നുമുതൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments