ബ്രഹ്മി, വയമ്പ്, അയ്യപ്പാന... പലയിനം തൈകളും ചെടികളും വിത്തുകളും വിത്ത് കുട്ടകളില്‍ നിറഞ്ഞു. സഫലം 55 പ്ലസ് കുടുംബ സംഗമ വേദി കൊച്ചു നേഴ്‌സറിയായി.




ബ്രഹ്മി, വയമ്പ്, അയ്യപ്പാന... പലയിനം തൈകളും ചെടികളും വിത്തുകളും വിത്ത് കുട്ടകളില്‍ നിറഞ്ഞു. സഫലം 55 പ്ലസ് കുടുംബ സംഗമ വേദി കൊച്ചുനേഴ്‌സറിയായി.

സഫലം 55 പ്ലസ് കുടുംബ സംഗമത്തില്‍ പൂഞ്ഞാര്‍ ഭൂമിക സജ്ജമാക്കിയ  വിത്ത് കുട്ടകള്‍, വൃക്ഷത്തൈകളും ചെടികളും വിത്തുകളും കൊണ്ട് നിറഞ്ഞ് തുളുമ്പി. പങ്കെടുത്തവരില്‍ ഏറെപ്പേരും തങ്ങളുടെ വീടുകളില്‍ നിന്നുള്ള പലയിനം പഴവര്‍ഗങ്ങളും തൈകള്‍ക്കൊപ്പം കൊണ്ടുവന്നു. പണത്തിന്റെ വിനിമയമില്ലാതെ ഭക്ഷണത്തിന്റെ പങ്ക് വെക്കല്‍ എന്ന മഹത്തായ വിത്ത്കുട്ട സംസ്‌കാരം ഏവര്‍ക്കും കൗതുകമായി. 



തൈകള്‍ക്കൊപ്പം ചക്കയും മാങ്ങയും റംമ്പുട്ടാനുമൊക്കെ കുട്ടകളില്‍ നിക്ഷേപിക്കുന്നതും ആവശ്യക്കാര്‍ അതില്‍ നിന്നും എടുക്കുന്നതുമൊക്കെ പങ്ക് വെക്കലിന്റെ പുത്തന്‍ മാതൃകയ്ക്ക് ഉദാഹരണമായി. കലാ സാഹിത്യ രംഗങ്ങളിലും ബൗദ്ധിക മേഖലകളിലും പ്രഭാഷണങ്ങളിലും യാത്രകളിലുമൊക്കെ സജീവവും റിട്ടയര്‍മെന്റ് ജീവിതം ആഘോഷമാക്കുകയും ചെയ്യുന്ന സഫലം അംഗങ്ങള്‍ക്ക് കൃഷിയിലും വിജയിക്കാന്‍ കഴിയും എന്നുറപ്പുണ്ടെന്ന് സെക്രട്ടറി വി.എം. അബ്ദുള്ള ഖാന്‍ പറഞ്ഞു.
 


കുടുംബ സംഗമത്തില്‍ ഉഷാ ശശിധരന്‍ അധ്യക്ഷത വഹിച്ചു. വി. എം.അബ്ദുള്ള ഖാന്‍, ജയിംസ് മാത്യു മേല്‍വെട്ടം, എബി പൂണ്ടിക്കുളം, പ്രഫ. കെ.പി.ജോസഫ്, രവി പുലിയന്നൂര്‍, ജോബി ജോസഫ്, ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു. ആര്‍. കെ.വള്ളിച്ചിറ, ബാലചന്ദ്രന്‍, സുഷമ രവീന്ദ്രന്‍, രമണിക്കുട്ടി, കെ. കെ.സുകുമാരന്‍, ജോസ് സിഗ്മ, ജോഷി, സോഫിയ ജോഷി, വിനോളിന്‍, നിമ്മി എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments