ഒരുമിച്ചെടുത്ത ലോൺ തിരിച്ചടച്ചില്ല… യുവതിയെ സ്ത്രീകൾ വീട്ടിൽ കയറി തല്ലി



കൊല്ലം തെന്മല ചെറുകടവിൽ യുവതിയെ വീട്ടിൽ കയറി ഒരു സംഘം സ്ത്രീകൾ ആക്രമിച്ചതായി പരാതി. 26ന് ചെറുകടവ് പതിനാലേക്കർ സ്വദേശി സുരജയുടെ വീട്ടിലായിരുന്നു അതിക്രമം നടന്നത്. മൈക്രോ ലോൺ അടവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. സുരജയുടെ പരാതിയിൽ 5 സ്ത്രീകൾക്കെതിരെ തെന്മല പൊലീസ് കേസെടുത്തു.ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്ന് സുരാജയടക്കമുള്ള സ്ത്രീകൾ ചേർന്ന്
 മൈക്രോ ലോൺ എടുത്തിരുന്നു. എന്നാൽ, ഈ ലോൺ സാമ്പത്തിക പ്രശ്നങ്ങൾ കാരണം സുരജക്ക് തിരിച്ചടക്കാൻ കഴിഞ്ഞില്ല. ഇതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചതെന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സുരജയെ സ്ത്രീകൾ ചേർന്ന് ആക്രമിക്കുന്നതും കുടയെടുത്ത്
 തല്ലുന്നതും ദൃശ്യങ്ങളിൽ കാണാം.സുരജയുടെ പരാതിയിൽ ഗീത, ജയ, മാലു, സരിത, വസന്തകുമാരി എന്നിവർക്കെതിരെയാണ് കേസെടുത്തത്.അനധികൃതമായി സംഘംചേരൽ, ലഹളയുണ്ടാക്കാൻ ശ്രമം, അശ്‌ളീല പദം ഉപയോഗിക്കൽ, മാരകമായി പരിക്കേൽപിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments