സിപിഎം നെതിരെ ഒരിക്കലും ഒന്നും പറഞ്ഞിട്ടില്ലെന്ന് ജി സുധകാരന്‍. പാര്‍ട്ടിയെ എന്നും പ്രതിരോധിച്ചിട്ടേയുള്ളു വെന്നും മാധ്യമ സ്ഥാപനങ്ങള്‍ക്കിടയില്‍ മത്സരം വര്‍ധിക്കുന്നുവെന്നും ഇത് ശരിയായ രീതിയിലല്ലെന്നും അദ്ദേഹം പ്രതികരിച്ചു. പലപ്പോഴും അപക്വമായ പ്രതികരണമാണ് ജി സുധാകരന്‍ നടത്തുന്നതെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെതിരെയായിരുന്നു സുധാകരന്റെ
പ്രതികരണം. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിര്‍ണായക ഘട്ടങ്ങളില്‍ സഹായിച്ച വ്യക്തിയാണ് വെള്ളാപ്പള്ളിയെന്ന് ജി സുധാകരന്‍ പറഞ്ഞു. അഭിപ്രായം തുറന്ന് പറയുന്ന ശീലം അദ്ദേഹത്തിനുണ്ട്. സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളേയുള്ളു. ചരിത്രം പറയാത്തവര്‍ ആരും പുരോഗതിയെ ഉന്നം വെയ്ക്കുന്നില്ല. വെള്ളാപ്പള്ളി വോട്ടുമറിച്ചുവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ പ്രതികരിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments