ഭൂദാനം ശ്രേഷ്ഠ ദാനം- ഗോപിനാഥൻ നായർ വിജയമ്മ ദമ്പതികൾ 60 സെൻറ് സ്ഥലം സേവാഭാരതിക്കു ദാനം ചെയ്തു.......


ഭൂദാനം ശ്രേഷ്ഠ ദാനം- ഗോപിനാഥൻ നായർ വിജയമ്മ ദമ്പതികൾ 60 സെൻറ് സ്ഥലം സേവാഭാരതിക്കു ദാനം ചെയ്തു....

സേവാഭാരതി ഏറ്റെടുത്ത് നടപ്പാക്കുന്ന സേവന പ്രവർത്തനങ്ങളിൽ ആകൃഷ്ടരായ പാലാ കടപ്പാട്ടൂർ പൂർണശ്രീയിൽ  ഗോപിനാഥൻ നായർ വിജയമ്മ ദമ്പതികൾ തങ്ങളുടെ ഉടമസ്ഥതയിൽ പാലാ അന്ത്യാളത്തുള്ള 60 സെൻറ് സ്ഥലം, സേവാഭാരതി ഏറ്റെടുത്തു നടപ്പാക്കുന്ന ഭൂദാനം ശ്രേഷ്ഠ ദാനം എന്ന പദ്ധതിയിലേക്ക് ദാനം ചെയ്തു.
 11.06. 2024 ചൊവ്വാഴ്ച പാലാ കടപ്പാട്ടൂർ പൂർണശ്രീ വീട്ടിൽ വച്ച് നടന്ന

 ചടങ്ങിൽ വെച്ച്   ഗോപിനാഥൻ നായരുടെ കുടുംബത്തിൽ നിന്ന് രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ്സംഘചാലക് ശ്രീ പി പി ഗോപി സ്ഥലത്തിൻറെ ആധാരം ഏറ്റുവാങ്ങി.  സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി ശ്രീ കെ വി രാജീവ്, സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് രശ്മി, ആർഎസ്എസ് വിഭാഗ് സേവാ പ്രമുഖ് ശ്രീ ആർ രാജേഷ് , വിഭാഗ് വ്യവസ്ഥാ പ്രമുഖ്
 ഡി പ്രസാദ്, സേവാഭാരതി കോട്ടയം ജില്ലാ വൈസ് പ്രസിഡൻറ് ഡോക്ടർ ജയലക്ഷ്മി അമ്മാൾ, ജില്ലാ സംഘടനാ സെക്രട്ടറി  ജി അനിൽ, പാലാ സേവാഭാരതി പ്രവർത്തകരായ ആർ ശങ്കരൻകുട്ടി, കെ എസ് സജി, മഹേഷ് , ഗോപിനാഥൻ നായർ, വിജയമ്മ ഗോപി നാഥൻ നായർ, മകൻ കിരൺ, ഭാര്യ ഇന്ദു, കൊച്ചുമകൾ കാവ്യ, ബന്ധു സുധ എന്നിവർ പൂർണശ്രീ കുടുംബത്തെ പ്രതിനിധീകരിച്ചും ചടങ്ങിൽ പങ്കെടുത്തു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments