88 വയസുള്ള ഫിലിപ്പ് ചേട്ടനും 92 കാരി മേരി ടീച്ചറും എത്തി;
മാതൃ വിദ്യാലയത്തിലേക്ക്... ഊന്നുവടിയുടെ സഹായത്താൽ
കടനാട്: തന്റെ മാതൃവിദ്യാലയത്തിലേക്ക് പൂർവ വിദ്യാർഥിയായ പൂവത്താനിയിൽ ഫിലിപ്പ് ചേട്ടൻ എത്തിയത് ഊന്നുവടിയുടെസഹാ യത്താൽ... അതും എട്ടുപതിറ്റാണ്ടിനു ശേഷം. ചടങ്ങിന്എത്തിയ ഏറ്റവും പ്രായം കൂടിയ " വിദ്യാർഥി" 92 വയസു കാരിയായ പൂവത്താനിയിൽ മേരി ടീച്ചർ.
കടനാട് സെന്റ് മാത്യൂസ് എൽ.പി.സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൂർവ വിദ്യാർഥി സംഗമമായിരുന്നു വേദി. 1970 നു മുമ്പ് സ്കൂളിൽ പഠിച്ചിരുന്ന വിദ്യാർഥികളൂടെ സംഗമമായിരുന്നു സ്കൂൾ ഹാളിൽ നടന്നത്.
പ്രായം മറന്നവർ എത്തി , പതിറ്റാണ്ടുകൾ മുമ്പുള്ള സൗഹൃദങ്ങൾ പുതുക്കി,പഴയ കാല അനുഭവങ്ങൾ പങ്കു വച്ചു.ഈ തണലിൽ ഇത്തിരി നേരം എന്ന പരിപാടിയിൽ 65 വയസുകാരി പൂർവ വിദ്യാർഥി ഡോ. ലൗലി ജോസഫിന്റെ ഡാൻസ് ചടങ്ങിന് ഹൃദ്യമായി..
സ്കൂൾ മാനേജർ ഫാ..അഗസ്റ്റിൻ അരഞ്ഞാണി പുത്തൻ പുര സമ്മേളനം ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥി റിട്ട. അധ്യാപകൻ സെബാസ്റ്റ്യൻ മാത്യു അധ്യക്ഷത വഹിച്ചു. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് മെബർ ലാലി സണ്ണി, വാർഡ് മെബർ ഉഷരാജു ,ഹെഡ്മിസ്ട്രസ് സിസ്റ്റർ. ലിനറ്റ്, മരിയ സെബാസ്റ്റ്യൻ,ജനറൽ കൺവീനർ തോമസ് കാവുംപുറം, ഡോ. ലൗലി ജോസഫ്, ജോസ് പൂവേലിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഫാ. ഐസക് പെരിങ്ങോ മലയിൽ "മുതിർന്ന വിദ്യാർഥി "കളെ ആദരിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments