മീനടത്തു നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി


 മീനടത്ത് നിന്നും നാല് ദിവസം മുമ്പ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു .മീനടം കരോട്ട് മുണ്ടിയാക്കൽ അനീഷിൻ്റെ (40) മൃതദേഹം ഫയർഫോഴ്സും , എമർജൻസി ടീം ഉം സംയുക്തമായി നടത്തിയ തെരച്ചിലിലാണ്മീനടം തോട്ടിൽനിന്ന് മൃതദേഹം ലഭിച്ചത് . ഏബ്രഹാം വർഗീസ് , ലീലാമ്മ ദമ്പതികളുടെ മകനാണ് അനീഷ്.
കഴിഞ്ഞ ദിവസം കാണാതായ അനീഷിൻ്റെ പാദരക്ഷകൾ തോടിന് സമീപത്തു നിന്നും കണ്ടെത്തിയതിനെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്. മൂന്ന് ദിവസമായി നടന്ന തിരച്ചിലിന് ഒടിവിലാണ് മൃതദേഹം കണ്ടെത്തിയത് പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments