പാലാ പ്രവിത്താനത്ത് കെ എസ് ആർ.ടി. സി. ബസിൽ മദ്യം കടത്തി കൊണ്ടുവന്ന ഉള്ളനാട് സ്വദേശി പിടിയിൽ


ഡ്രൈ ഡേ മദ്യ വില്പന ലക്ഷ്യം വെച്ച് 15കുപ്പി മാഹി മദ്യം ബസ്സിൽ കടത്തിക്കൊണ്ടു വന്നയാളെ പാലാ എക്സൈസ് റെയിഞ്ച് ടീം അറസ്റ്റ് ചെയ്തു. പാലാ എക്സൈസ് പാർട്ടി നടത്തിയ രാത്രികാല പട്രോളിങ്ങിൽ പ്രവിത്താനം കുരിശുപള്ളി ജംഗ്ഷന് സമീപം വെച്ച് കെഎസ്ആർടിസി ബസ്സിൽ മാഹിയിൽ നിന്നും വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന കേരളത്തിൽ വില്പ്പന നിരോധിച്ചിട്ടുള്ള 15 കുപ്പി പുതുച്ചേരി( മാഹി )നിർമ്മിത മദ്യംപിടികൂടി. ഭരണങ്ങാനം ഉള്ളനാട് കരയിൽ കളപ്പുരക്കൽ വീട്ടിൽ ബേബി ജോസഫ് (64) എന്ന ആളെ അറസ്റ്റ് ചെയ്തു. 
ഞായറാഴ്ച വെളുപ്പിന് 2,45 മണിയോടുകൂടി പ്രവിത്താനം കുരിശുപള്ളി ജംഗ്ഷിനിൽ കെഎസ്ആർടിസി ബസ്സിൽ വന്നിറങ്ങുമ്പോഴണ്, 15 കുപ്പി മാഹി മദ്യം സഹിതം അറസ്റ്റിലായത്.റെയ്‌ഡിൽ പാലാ റേഞ്ച് ഓഫീസിലെ  അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അനീഷ് കുമാർ കെ വി, കോട്ടയം എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്ത് നന്ദിയാട്ട്, പാലാ റേഞ്ച് സിവിൽ എക്സൈസ് ഓഫീസർ ജയദേവൻ ആർ തുടങ്ങിയവർ പങ്കെടുത്തു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments