തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടി.സി. രാജു തരണിയിലിനും ഭാരവാഹികള്‍ക്കും പി.ജെ. ജോസഫ് എംഎല്‍എ സ്വീകരണം നല്‍കി. കോലാനി വെങ്ങല്ലൂര്‍ ബൈപാസില്‍ അപകടം കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണ് അദ്ദേഹം ഉറപ്പു നല്‍കിയത്. കോലാനി -വെങ്ങല്ലൂര്‍ ബൈപാസിലെ മുല്ലയ്ക്കല്‍ ജംഗ്ഷനില്‍ അപകടം
പതിവാണെന്നും അതിനു കാരണം ആ ഭാഗത്ത് റോഡിന് വീതി ഇല്ലാത്തതും വെളിച്ചക്കുറവും ആണെന്നും ഭാരവാഹികള്‍ എംഎല്‍എയെ അറിയിച്ചു. ഹൈമാസ്റ്റ് ലൈറ്റ് വേണ്ടിടത്ത് ഇതു സ്ഥാപിക്കാന്‍ എംഎല്‍എ ഫണ്ടില്‍നിന്നും തുക അനുവദിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. രാജു തരണിയില്‍, ജനറല്‍ സെക്രട്ടറി സി.കെ. നവാസ്, വര്‍ക്കിംഗ് പ്രസിഡന്റ് സാലി എസ്. മുഹമ്മദ്, ട്രഷറര്‍ പി.കെ. അനില്‍കുമാര്‍, സെക്രട്ടേറിയറ്റംഗങ്ങളായ ഷെരീഫ് സര്‍ഗം, നാസര്‍ സൈര, ജോസ് കളരിക്കല്‍, കെ.പി. ശിവദാസ്, എം.എച്ച്. ഷിയാസ്, ഗോപു ഗോപന്‍, ജഗന്‍ ജോര്‍ജ്, ലിജോണ്‍സ് ഹിന്ദുസ്ഥാന്‍ എന്നിവരെ എംഎല്‍എ അനുമോദിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments