കുവൈത്തിലെ തീ പിടുത്തത്തില്‍ മരിച്ചവരില്‍ ചങ്ങനാശേരി സ്വദേശിയും.


കുവൈത്തിലെ തീ പിടുത്തത്തില്‍ മരിച്ചവരില്‍ ചങ്ങനാശേരി സ്വദേശിയും.
 കുവൈത്തിലെ അഹമ്മദി ഗവര്‍ണറേറ്റിലെ മംഗഫ് ബ്ലോക്കിലെ ഫ്‌ലാറ്റില്‍ ഉണ്ടായ തീ പിടുത്തത്തില്‍ മരിച്ചവരില്‍ ചങ്ങനാശേരി സ്വദേശിയും. ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടില്‍ പ്രദീപ് -ദീപ ദമ്പതികളുടെ മകനാണ് ശ്രീഹരി.മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയായ ശ്രീഹരി കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് ജോലിക്കായി കുവൈത്തിലെത്തിയത്.അച്ചന് പ്രദീപ് വര്‍ഷങ്ങളായി കുവൈത്തിലാണ് ജോലി. ശ്രീഹരി താമസിക്കുന്ന ഫ്‌ലാറ്റിലാണ് തീപിടിത്തം ഉണ്ടായതെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചെങ്കിലും മരണപ്പെട്ട വിവരം പുലര്‍ച്ചയോടെയാണ് പുറത്തുവന്നത്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments