വർഗീയതയ്ക്കും ഫാസിസത്തിനും എതിരെ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുവാൻ കോൺഗ്രസിന് മാത്രമേ കഴിയൂവെന്ന്ജോസഫ് വാഴക്കൻ ....... മുനിസിപ്പൽ തിരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി കോൺഗ്രസ്സ് .... പാലാ നഗര സഭ ഇനി യുഡി എഫ് ഭരിക്കുമെന്നും വാഴയ്ക്കൻ.... വീഡിയോ ഈ വാർത്തയോടൊപ്പം

വർഗീയതയ്ക്കും ഫാസിസത്തിനും എതിരെ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുവാൻ കോൺഗ്രസിന് മാത്രമേ കഴിയൂവെന്ന്ജോസഫ് വാഴക്കൻ ....... മുനിസിപ്പൽ തിരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി കോൺഗ്രസ്സ് .... പാലാ നഗര സഭ ഇനി  യുഡി എഫ് ഭരിക്കുമെന്നും  വാഴയ്ക്കൻ....  

രാജ്യത്ത് വർദ്ധിച്ചു വരുന്ന വർഗീയതയ്ക്കും ഫാസിസത്തിനും എതിരെ ജനാധിപത്യ ശക്തികളെ ഒരുമിച്ച് നിർത്തിയുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുവാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കൻ  അഭിപ്രായപ്പെട്ടു. 

വീഡിയോ ഇവിടെ കാണാം 👇

പാലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പാർലമെന്റ് തെരഞ്ഞെടുപ്പ് അവലോകനയോഗവും, മുനിസിപ്പൽ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ്‌ തോമസുകുട്ടി നെച്ചിക്കാട്ട് അധ്യക്ഷത വഹിച്ചു. 
പ്രൊഫ .സതീഷ് ചൊള്ളാനി, അഡ്വ. ആർ മനോജ്, അഡ്വ. സന്തോഷ്
 മണർകാട്, ഷോജി ഗോപി, രാഹുൽ പി എൻ ആർ, അർജുൻ സാബു, സാബു എബ്രഹാം, തോമസ് ആർ.വി ജോസ്, അഡ്വ. ജോൺസി നോബിൾ, അഡ്വ. റോയി വല്ലയിൽ, കെ.ഒ.വിജയകുമാർ, കെ. സി.ചാണ്ടി, അപ്പച്ചൻ മാന്താടി, ലിസി കുട്ടി മാത്യു, ആനി ബിജോയ്, മായ രാഹുൽ, ലീലാമ്മ ജോസഫ്, മാത്തുക്കുട്ടി കണ്ടത്തി പറമ്പിൽ,
 ബിജോയ് എടേട്ട്, വി.സി പ്രിൻസ്, തോമസ് കുമ്പുക്കൻ,  ടെൻസൺ മാത്യു,  ജോയ് മഠത്തിൽ, ബേബി കീപ്പുറം, ടോമി പഴുകുന്നേൽ, ബിജു സെന്റ്ജൂഡ്, അലക്സ് മാത്യു, എം.ജെ ബാബു, സിബി കിഴക്കയിൽ, തോമസുകുട്ടി കൊട്ടേമാൻ, ഷുബി ബിജു, സത്യനേശൻ തോപ്പിൽ, ബാബു കുഴിവേലിൽ, ജോസ് പനക്കച്ചാലിൽ, ജിജോ കിഴക്കയിൽ എന്നിവർ സംസാരിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34  

Post a Comment

0 Comments