വി ജി സലിയുടെ സ്മരണ പുതുക്കി അനുസ്മരണ റാലിയും യോഗവും

വി ജി സലിയുടെ സ്മരണ പുതുക്കി അനുസ്മരണ റാലിയും യോഗവും
വിദ്യാർഥി, യുവജന സംഘടനാ പ്രവർത്തനങ്ങളിലൂടെ തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിൻ്റെ നേതാവായി ഉയർന്ന വി ജി സലിയുടെ സ്മരണ ഉണർത്തി പാലായിൽ സിപിഐ എം നേതൃത്വത്തിൽ റാലിയും സമ്മേളനവും സംഘടിപ്പിച്ചു. 
ആശുപത്രി ജംങ്ഷനിൽ നിന്നാരംഭിച്ച റാലിയിലും അനുസ്മരണ സമ്മേളനത്തിലും നൂറ് കണക്കിന് ബഹുജനങ്ങൾ പങ്കെടുത്തു. ളാലംപാലം ജംങ്ഷനിൽ ചേർന്ന സമ്മേളനം മുതിർന്ന സിപിഐ എം നേതാവ് വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്തു. ജില്ലാ
 സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ വി റസൽ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി പി എം ജോസഫ്, ജില്ലാ കമ്മിറ്റിയംഗം സജേഷ് ശശി, ഗായത്രി വർഷ എന്നിവർ സംസാരിച്ചു. വി ജി സലിയുടെ വിധവ സുഷമയും കുടുംബാംഗങ്ങളും യോഗത്തിൽ സംബന്ധിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34  

Post a Comment

0 Comments