മീനച്ചിൽ വില്ലേജ് ഓഫീസ് , സ്മാർട്ട് വില്ലേജ് ആക്കണമെന്ന് സി.പി.ഐ ...... റവന്യൂ മന്ത്രി കെ. രാജന് നിവേദനം നൽകി


മീനച്ചിൽ വില്ലേജ് ഓഫീസ് , സ്മാർട്ട് വില്ലേജ് ആക്കണമെന്ന് സി.പി.ഐ ...... റവന്യൂ  മന്ത്രി കെ. രാജന് നിവേദനം നൽകി
പാലാ മീനച്ചിൽ വില്ലേജ് ഓഫീസ് പുതിയ കെട്ടിടം പണിത് സ്മാർട്ട് വില്ലേജ് ആക്കണമെന്ന് ആവശ്യപ്പെട്ടു .സിപിഐ പാലാ മണ്ഡലം കമ്മറ്റി റവന്യൂ മന്ത്രി കെ രാജന്   നിവേദനം നൽകി.
മേവിടയിൽ റവന്യൂ ഭൂമിയിലാണ് നിലവിൽ വില്ലേജ് ഓഫീസ് ഇരിക്കുന്നത്. 
ശക്തമായ മഴപെയ്താൽ തൊട്ടടുത്തുള്ള തോട് നിറഞ്ഞു വെള്ളം  വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് കയറി ഓഫീസിന് ചുറ്റും വെള്ളം. നിറയും   പല ആവശ്യങ്ങൾക്കായി എത്തുന്നപൊതുജനങ്ങൾ മുട്ടോളം വെ ള്ളത്തിലൂടെയേ   ഓഫീസിൽ കയറാൻ കഴിയൂ. ജീവനക്കാർക്കും വലിയ ബുദ്ധിമുട്ടാണ് ഇത് മൂലം ഉണ്ടാകുന്നത്. ജനത്തിന്റെ അടിസ്ഥാന രേഖകളുടെ 

 ആവശ്യങ്ങൾക്കായി നിരന്തരം എത്തുന്ന ഈ ഓഫീസ് സ്വന്തം സ്ഥലത്ത് വെള്ളം കയറാത്ത വിധം പുതിയ കെട്ടിടം നിർമ്മിച്ച് സമർട്ട് വില്ലേജായി പ്രഖ്യാപിക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി  കെ രാജനോട് സിപിഐ പാലാ മണ്ഡലം കമ്മറ്റി നിവേദനത്തിലൂടെ

 ആവശ്യപ്പെട്ടു. സിപിഐ ജില്ല സെക്രട്ടറി അഡ്വ വി ബി ബിനു, ജില്ല എക്സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ്, സിപിഐ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ, കെ ബി അജേഷ്, ആർ വേണുഗോപാൽ, കെ പി സുരേഷ് എന്നിവർ അടങ്ങുന്ന സംഘമാണ് മന്ത്രിക്ക് നിവേദനം നൽകിയത്.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34  

Post a Comment

0 Comments