വീണ്ടും ആ തിരുമുറ്റത്ത്... അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജിലെ 1981 - 83 പ്രീഡിഗ്രി എച്ച് ബാച്ചുകാര്‍ വീണ്ടും കോളജില്‍ ഒത്തുകൂടി




പഴയ കലാലയത്തിന്റെ വരാന്തയിലൂടെ, ശബ്ദ മുഖരിതമായിരുന്ന ക്ലാസ്സ് മുറികള്‍ക്കരികിലൂടെ അവര്‍ നടന്ന് നീങ്ങി... തങ്ങളുടെ  'സ്വന്ത'മായിരുന്ന ക്ലാസ്സ് മുറികള്‍ മറ്റാരോ കയ്യടക്കിയിരിക്കുന്നു... പണ്ടത്തെ സംഗമ വേദികള്‍ വീണ്ടും വീണ്ടും ആര്‍ത്തിയോടെ അവര്‍ നോക്കി നിന്നു...
 


അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജിലെ 1981 - 83 പ്രീഡിഗ്രി എച്ച് ബാച്ചുകാര്‍ പ്രിന്‍സിപ്പാള്‍ ഡോ.സിബി ജോസഫിന്റെ സാന്നിധ്യത്തില്‍ വീണ്ടും കോളജില്‍ ഒത്ത് കൂടി. 40 വര്‍ഷത്തിന് ശേഷം നടന്ന ആദ്യ സംഗമത്തിന്റെ ഓര്‍മ്മക്കായി നട്ട ഇലഞ്ഞി മരത്തിന്റെ ചുവട്ടില്‍ വട്ടം കൂടി നിന്ന് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിയാണ് ഒത്ത് കൂടല്‍  പരിപാടികള്‍ തുടങ്ങിയത്.
 

 
കോളജില്‍ നടന്ന ഉദ്ഘാടനത്തിന് ശേഷം സംഗമത്തിന്റെ ഭാഗമായി അംഗങ്ങള്‍ പാതാമ്പുഴക്കടുത്തുള്ള സ്വകാര്യ റിസോര്‍ട്ടില്‍ ഒത്ത് കൂടി വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. 
 
സിനിമാ ഗാനങ്ങളും കവിതകളും ഉച്ചത്തില്‍ പാടി.ചമയങ്ങളില്ലാതെ ഡാന്‍സ് കളിച്ചും നൃത്തച്ചുവടുകള്‍ വെച്ചും വിശേഷങ്ങള്‍ പങ്ക് വെച്ചും രുചികരമായ ഭക്ഷണങ്ങള്‍ ആസ്വദിച്ചും ഒത്ത് കൂടല്‍ വൈകുന്നേരം വരെ നീണ്ടു. ഇനിയേത് ജന്‍മം കാണും നമ്മള്‍ എന്ന പാട്ട് എല്ലാവരും ചേര്‍ന്നു ഉറക്കെപ്പാടിയാണ് സംഗമത്തിന് തിരശ്ശീല വീണത്.
 


പ്രിന്‍സിപ്പാള്‍ ഡോ.സിബി ജോസഫ് സംഗമം ഉദ്ഘാടനം ചെയ്തു. സഹപാഠി ഗ്രൂപ്പ് ചെയര്‍മാന്‍ വി.എം. അബ്ദുള്ള ഖാന്‍, സെക്രട്ടറി ജോയ് ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments