മേലുകാവ് ഗ്രാമപഞ്ചായത്തും ആയുഷ് ആയുർവേദ ഡിസ്‌പെൻസറിയുടെയും ഗവ.ഹോമിയോ ഡിസ്‌പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട യോഗ ദിനാചരണം മേലുകാവ് ഗ്രാമപഞ്ചയത്തിന്റ ആയുഷ് യോഗ ക്ലബ്ബിൽ നടത്തി.




മേലുകാവ് ഗ്രാമപഞ്ചായത്തും  ആയുഷ് ആയുർവേദ ഡിസ്‌പെൻസറിയുടെയും  ഗവ.ഹോമിയോ ഡിസ്‌പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട യോഗ ദിനാചരണം  മേലുകാവ് ഗ്രാമപഞ്ചയത്തിന്റ ആയുഷ് യോഗ ക്ലബ്ബിൽ നടത്തി.


മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ബിജു സോമൻ, ഉൽഘാടനം നിർവഹിച്ചു. ഡോ അശ്വതി ചന്ദ്രൻ,  വാർഡ് മെമ്പർ അഖില മോഹൻ, മെമ്പർ ജോസ്‌കുട്ടി ,മെമ്പർ.ഡെൻസി ബിജു, ഗീത ബിജു (അംഗൻവാടി ടീച്ചർ )ആയുർവേദ മെഡിക്കൽ ഓഫീസർ അമേഷ് കെ. എസ്‌ , യോഗ ഇൻസ്ട്രക്ടർ  ജോസഫ് എന്നിവർ  ക്ലാസ്സുകൾക്ക് നേതൃത്വം നൽകി .

എല്ലാ ശനിയാഴ്ചയും രാവിലെ 11 മണിക്ക് കൈലാസം അംഗൻവാടിയിൽ വച്ച് യോഗ ക്ലാസ് ഉണ്ടായിരിക്കുന്നതാണ് താല്പര്യമുള്ളവർക്കെല്ലാം പങ്കെടുക്കാവുന്നതാണ്. ഈ അവസരം എല്ലാ നല്ലവരായ നാട്ടുകാരും പ്രയോജനപ്പെടുത്തണമെന്നും 
കഴിഞ്ഞ ഒരു വർഷ കാലമായി പ്രവർത്തിക്കുന്ന യോഗ ക്ലബ് മേലുകാവ് ഗ്രാമപഞ്ചായത്തിന്റെ മറ്റ് വാർഡ് കളിലേക്കും വ്യാപിപ്പിക്കണം എന്നും  യോഗ ജീവിതത്തിന്റ ഒരു ഭാഗം ആയി മാറ്റണം എന്നും പഞ്ചായത്ത് പ്രസിഡന്റ് നിർദ്ദേശിച്ചു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34  


Post a Comment

0 Comments