റബർ കർഷകരെ സഹായിക്കാത്ത, റബർ വില ഉയർത്തുന്നതിന് തടസ്സം നിൽക്കുന്ന ഇൻഡ്യൻ റബർ ബോർഡിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് ബഹുജന സമരം നടത്തും. സമരത്തിൻ്റെ ഭാഗമായി 12 ന് വഞ്ചനാ ദിനമായി ആചരിക്കും. വൈകിട്ട് 4 മണിക്ക് പാലാ എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈററി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം മാണി സി. കാപ്പൻ എംഎൽഎയുടെ അദ്ധ്യക്ഷതയിൽ ആൻ്റോ ആന്റണി എം. പി ഉദ്ഘാടനം ചെയ്യും.
ജോസ് കെ. മാണി എംപി മുഖ്യ പ്രഭാഷണം നടത്തും. മോൻസ് ജോസഫ് എം എൽ എ, ജോസഫ് വാഴയ്ക്കൻ, പി.എം മാത്യു, മാത്യു സ്റ്റീഫൻ, തോമസ്സ് കുന്നപ്പള്ളി, ഡിജോ കാപ്പൻ, ലാലിച്ചൻ ജോർജ്ജ്, ജോസ് വാതപ്പള്ളിൽ, ഷാജു തുരു ത്തേൽ, ജോളി വാളിപ്ലാക്കൽ
എന്നിവർ പ്രസംഗിക്കും, കെ.റ്റി മാത്യു, അഡ്വ. സന്തോഷ് കെ. മണർകാട്, ബെന്നി മൈലാടൂർ, കെ.ആർ മുരളീധരൻ നായർ, അഡ്വ.ആൻ്റണി ഞാവള്ളി, ജോസ് പാറേക്കാട്ട്, ടോമി ഓടക്കൽ എന്നിവർ ഭാരവാഹികളായി 101 അംഗ സമരസമിതിയെ തിരഞ്ഞെടുത്തു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments