റബര്‍ കര്‍ഷകരെ വഞ്ചിച്ച റബര്‍ ബോര്‍ഡിന്റെ കര്‍ഷക വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ജൂലൈ 12 ന് വഞ്ചനാദിനം ആചരിക്കും.




റബര്‍ കര്‍ഷകരെ വഞ്ചിച്ച റബര്‍ ബോര്‍ഡിന്റെ കര്‍ഷക വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ജൂലൈ 12 ന് വഞ്ചനാദിനം ആചരിക്കുമെന്ന് പാലാ നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. സന്തോഷ് മണര്‍കാട് അറിയിച്ചു.
 
 
 
വൈകിട്ട് 4 ന് മീനച്ചില്‍ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ മാണി സി. കാപ്പന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. 
 

 
ആന്റോ ആന്റണി എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും. ജോസ് കെ. മാണി എം.പി. മുഖ്യപ്രഭാഷണം നടത്തും. 
 
മോന്‍സ് ജോസഫ് എം.എല്‍.എ., ജോസഫ് വാഴയ്ക്കന്‍, പി.സി. ജോര്‍ജ്ജ്, വക്കച്ചന്‍ മറ്റത്തില്‍, പി.എം. മാത്യു, ഷാജു തുരുത്തന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.


 
"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments