അമേരിക്കൻ അദ്ധ്യാപനകലയിൽ വിസ്മയിച്ച് പാലാ സെൻ്റ് തോമസ് സ്കൂളിലെ വിദ്യാർത്ഥികൾ ......
അനിൽ കുറിച്ചിത്താനം
ഗ്ലോബൽ ക്ലാസ്സ് റൂമിൻ്റെ ഭാഗമായി അമേരിക്കയിൽ നിന്നുമെത്തിയ അദ്ധ്യാപകർ സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എടുത്ത ക്ലാസ്സുകൾ വിദ്യാർത്ഥികൾ നന്നായി ആസ്വദിച്ചു.
ഫുൾ ബ്രൈറ്റ് അധ്യാപകർ സന്ദർശിക്കുന്ന കേരളത്തിലെ ഏക വിദ്യാലയമാണ് പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ.
പരിപാടിയുടെ ഭാഗമായി അധ്യാപകർ ക്ലാസ് റൂം സന്ദർശനം നടത്തുകയും കുട്ടികളുമായി സംവാദത്തിൽ ഏർപ്പെടുകയും ചെയ്തു. ഫുൾ ബ്രൈറ്റ് അധ്യാപകരുടെ ക്ലാസുകൾ കുട്ടികൾക്ക് ഒരു പുത്തൻ അനുഭവമായിരുന്നു. അമേരിക്കയിലെ വിദ്യാഭ്യാസ രീതികളുടെ അവതരണവും പാഠ്യപദ്ധതികളെ കുറിച്ചുള്ള ചർച്ചകളും നടക്കുകയുണ്ടായി. ഹൈസ്കൂൾ വിഭാഗത്തിലും അധ്യാപകർ സന്ദർശനം നടത്തുകയുണ്ടായി. '
മലയാളം വിഭാഗം അധ്യാപകർക്കായി പാലാ സെന്റ് തോമസ് സ്കൂളിൽ വച്ച് നടന്ന പരിശീലനം പരിപാടിയിൽ ഫുൾ ബ്രൈറ്റ് അധ്യാപകർ പങ്കെടുക്കുകയും കേരളത്തിലെയും അമേരിക്കയിലെയും വിദ്യാഭ്യാസ രീതികളെകുറിച്ചും പഠനപ്രവർത്തനങ്ങളെ കുറിച്ചും ചർച്ചകൾ നടത്തുകയും ചെയ്തു.
ഫുൾ ബ്രൈറ്റ് അധ്യാപകരായ ആമി കാൻഡ്രലും മരിയ പ്രെസ്റ്റണുമാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. അവർ നാളെയും സെൻ്റ്.തോമസിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്യും.
പുതിയ അദ്ധ്യാപകരെയും വേറിട്ട അദ്ധ്യാപന ശൈലിയും പരിചയപ്പെട്ട കുട്ടികൾ ആകെ ത്രില്ലിലാണ്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments