സംസ്ഥാനത്തെ സാമഹ്യ, സാമ്പത്തിക മേഖലകളെ സ്വാധീനിക്കുന്ന തൊഴിലുറപ്പ്‌ പദ്ധതിയോടുള്ള പ്രതികാര മനോഭാവം അവസാനിപ്പിച്ച്‌ പദ്ധതി സംരക്ഷിക്കാൻ കേന്ദ്ര സർകാർ നടപടി സ്വീകരിക്കണമെന്ന്‌ കെഎസ്‌കെടിയു ജില്ലാ സമ്മേളനം


സംസ്ഥാനത്തെ സാമഹ്യ, സാമ്പത്തിക മേഖലകളെ സ്വാധീനിക്കുന്ന തൊഴിലുറപ്പ്‌ പദ്ധതിയോടുള്ള  പ്രതികാര മനോഭാവം അവസാനിപ്പിച്ച്‌ പദ്ധതി സംരക്ഷിക്കാൻ കേന്ദ്ര സർകാർ നടപടി സ്വീകരിക്കണമെന്ന്‌ കെഎസ്‌കെടിയു ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. കേരളത്തിൽ തൊഴിൽദിനങ്ങളുടെ എണ്ണം 300 ആയി വർധിപ്പിക്കണം.  തൊഴിലാളികളുടെ വേതനം കാലാനുസൃതമായി വർധിപ്പിപ്പിക്കാനും സാങ്കേതിക അറിവിന്റെ പരിമിതി പരിഗണിച്ച്‌ ജിയോ ടാഗിംങ്‌ അവസാനിപ്പിക്കാനും  നടപടി സ്വീകരിക്കണം.
ഡിജിറ്റൽ സർവ്വേയിൽ രേഖയിലുള്ളതിനേക്കാൾ 50 സെന്റിൽ കൂടുതൽ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തുന്ന  ഭൂമി പിടിച്ചെടുത്ത്‌ കൃഷി ചെയ്യാനും വാസയോഗ്യമാണെങ്കിൽ ലൈഫ്‌ പദ്ധതിയിൽ പാവപ്പെട്ട ആളുകൾക്ക്‌ വീട്‌ നിർമ്മിച്ച്‌ നൽകാനും

 വിട്ടുനൽകണം. അളവിൽ കൂടുതലായി കണ്ടെത്തുന്ന ഭൂമി കയ്യേറിയതോ സർകാർ പുറമ്പോക്ക്‌ അന്യായമായി കൈവശം വച്ചിരിക്കുന്നതോ ആണ്‌. ഇത്തരത്തിൽ ആദിവാസികളുടെ ഭൂമി അന്യദീനപ്പെട്ട സംഭവങ്ങളുമുണ്ട്‌. അളവിൽ കൂടുതലായി കണ്ടെത്തുന്ന ഭൂമി നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച്‌  പട്ടയം ഉണ്ടാക്കി  ഉടമകൾക്ക്‌ നൽകുന്ന നടപടി കർശനമായി തടയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
രണ്ടാം ദിവസത്തെ സമ്മേളനത്തിൽ പ്രതിനിധികളുടെ പൊതുചർച്ചകൾക്ക്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ ഡി കുഞ്ഞച്ചനും ജില്ലാ സെക്രട്ടറി  എം കെ പ്രഭാകരനും മറുപടി പറഞ്ഞു. ഗിരീഷ്‌ എസ്‌ നായർ പ്രമേയങ്ങളും വി എൻ ശശിധരൻ ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്രകമ്മിറ്റി  വൈസ് പ്രസിഡന്റ്‌  കെ കോമളകുമാരി സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹി അജി സെബാസ്റ്റ്യൻ നന്ദി പറഞ്ഞു


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments