ആരോഗ്യവകുപ്പിനു കീഴിൽ ക്യാൻസർ രോഗികൾക്കായി ജില്ലയിലെ പ്രഥമ റേഡിയോ തെറാപ്പി യൂണിറ്റിന് ജോസ്.കെ.മാണി എം.പി 2.45 കോടി കൂടി ലഭ്യമാക്കിയതോടെ ആശുപത്രിയിലെ കാൻസർ ചികിത്സാ വിഭാഗത്തിൽ വലിയ പുരോഗതിയാണ് ഉണ്ടാവുന്നതെന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്സൺമാന്തോട്ടം പറഞ്ഞു. റേഡിയേഷൻ ഉപകരണം സ്ഥാപിക്കുന്നതിനായുള്ള ബങ്കർ നിർമ്മാണത്തിന് തുക ലഭ്യമാക്കായ ജോസ്.കെ.മാണി എം.പി യെ അദ്ദേഹം അഭിനന്ദിച്ചു.
നിലവിൽ റേഡിയേഷൻ ആവശ്യമുള്ള രോഗികളെ തിരുവനന്തപുരം ആർ.സി.സിയിലേയ്ക്കും മറ്റുമാണ് പറഞ്ഞയയ്ക്കുന്നത് ഇത് രോഗികൾക്ക് വൻ സാമ്പത്തിക ബാദ്ധ്യതയും ബുദ്ധിമുട്ടും വരുത്തി വയ്ക്കുന്നു.പാലാ ആശുപത്രി ഓങ്കോളജി വിഭാഗത്തിൽ റോഡിയേഷൻ ചികിത്സ ആരംഭിക്കുന്നതോടെ നിരവധി രോഗികൾക്ക് ആശ്വാസമാകുമെന്ന് ജയ്സൺമാന്തോട്ടം പറഞ്ഞു.
പാലാ നഗരസഭയും ജില്ലാ പഞ്ചായത്തും പദ്ധതിയിൽ സഹകരിക്കുന്നുണ്ട്. ഉപകരണങ്ങൾക്കായി തുക ലഭ്യമാക്കുകയും ചെയ്തു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments