പാലാ മണ്ഡലം 18-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനം സമുചിതമായി ആചരിച്ചു .ഉമ്മന്‍ ചാണ്ടിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണവും നടത്തി.
അനുസ്മരണ യോഗം യു ഡി എഫ് പാലാ നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ.സതീശ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് പ്രസിഡന്റ് വി.എം ആന്റണി വള്ളിക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് പുളിക്കല്‍, ബിജോയി എബ്രഹാം,അലോഷി റോയി, തോമസുകുട്ടി പുളിന്താനം,റെജി നെല്ലിയാനിയില്‍, റോയി കണ്ടനാംപറമ്പില്‍, ബിനോയി വലിയപറമ്പില്‍, സാലി കണ്ടനാംപറമ്പില്‍, സാവിയോ മാളിയേക്കല്‍, പ്രിന്‍സ് ചെമ്പുളായില്‍, അലക്‌സ് റോയി, സിറിള്‍ സാജു, ജോര്‍ജുകുട്ടി കണ്ണന്‍ തറയില്‍, അലക്‌സ് ചാരം തൊട്ടിയില്‍, അപ്പു കാട്ടുവെട്ടത്തില്‍,അനില്‍ ആദംപള്ളില്‍, ആല്‍ബി റോയി,തുടങ്ങിയവര്‍ പ്രസംഗിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments