സുനില്‍ പാലാ
ഇത് റോഡാണോ അതോ ചെളിക്കുളമാണോ. കുടക്കച്ചിറ - ഉഴവൂര്‍ - കലാമുകളം റോഡിന്റെ അവസ്ഥയാണിത്. ആകെത്തകര്‍ന്ന റോഡിലൂടെ പാറക്കല്ലുമായി ടിപ്പറുകള്‍ പായുന്നുണ്ട്. കാല്‍നടയാത്രയും മറ്റ് വാഹനങ്ങളിലൂടെയുള്ള യാത്രയും അസാധ്യം.
ഇത് റോഡാണോ അതോ ചെളിക്കുളമാണോ. കുടക്കച്ചിറ - ഉഴവൂര്‍ - കലാമുകളം റോഡിന്റെ അവസ്ഥയാണിത്. ആകെത്തകര്‍ന്ന റോഡിലൂടെ പാറക്കല്ലുമായി ടിപ്പറുകള്‍ പായുന്നുണ്ട്. കാല്‍നടയാത്രയും മറ്റ് വാഹനങ്ങളിലൂടെയുള്ള യാത്രയും അസാധ്യം.
പാറമടയില്‍ നിന്നും കല്ലുമായി ടിപ്പറുകള്‍ നിരന്തരം ഓടുന്നതുമൂലം ഈ റോഡ് തകര്‍ന്ന് ചെളിക്കുഴിയായി മാറിയിരിക്കുകയാണ്.
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രം നിഷേധിക്കുന്ന പാറമടകള്‍ക്കെതിരെ വീണ്ടും സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
കാല്‍നടയാത്ര പോലും അസാധ്യമായ വിധമാണ് റോഡ് ചെളിക്കുളമായത്. എന്തിനേറെ ഈ റോഡിലൂടെ വാഹന ഗതാഗതം പോലും ദുര്‍ഘടമാണെന്ന് നാട്ടുകാര്‍ പറയുന്നു.
സമീപകാലത്ത് റോഡിലെ ചെളിക്കുഴിയില്‍ വീണ് ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവമുണ്ടായി. സ്കൂള്‍ കുട്ടികള്‍ അടക്കം ധാരാളം ആളുകള്‍ കാല്‍നടയായി യാത്ര ചെയ്യുന്ന വഴിയാണിത്. ടിപ്പര്‍ ഓടുന്നതു മൂലം ഈ റോഡില്‍ കൂടി സഞ്ചരിക്കാനാവാത്ത സ്ഥിതിയിലാണ് ഇപ്പോള്‍ നാട്ടുകാര്‍.
ആറ് മീറ്റര്‍ വീതിയിലുള്ള പിഡബ്യുഡി റോഡ് മുഴുവന്‍ തകര്‍ന്നു കിടക്കുകയാണ്. നിരവധി സ്കൂള്‍ വാഹനങ്ങള്‍ ഈ വഴി കഷ്ടപ്പെട്ട് സഞ്ചരിക്കുന്നുണ്ട്. കനത്ത മഴയില്‍ പാറമടയില്‍ നിന്നും ഒഴുകിയെത്തുന്ന രാസവസ്തുക്കളും വിഷാംശവും സമീപത്തെ കിണറുകളെ മലിനമാക്കുന്നുണ്ടെന്നും സ്ഥലവാസികള്‍ പറയുന്നു. പാറമടകള്‍ക്കെതിരെ നിരവധി തവണപരാതി ഉന്നയിച്ചിട്ടും സമരം നടത്തിയിട്ടും പഞ്ചായത്ത് ഭരണസമിതിയും മറ്റധികാരികളും ഇതെല്ലാം അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
പാറമടകളുടെ പ്രവര്‍ത്തനം എത്രയും വേഗം നിര്‍ത്തണം
കുടക്കച്ചിറ ഭാഗത്തെ പാറമടകളില്‍ നിന്നുള്ള ടിപ്പറുകളുടെ പാച്ചിലാണ് റോഡ് ഈവിധമാക്കിയതും യാത്രക്കാര്‍ക്ക് ദുരിതമായതും. ഈ പാറമടകള്‍ എത്രയുംവേഗം അടച്ചുപൂട്ടണം
- ജോര്‍ജ്ജ് പുളിങ്കാട്, യു.ഡി.എഫ്. പാലാ നിയോജകമണ്ഡലം കണ്‍വീനര്‍ & കരൂര്‍ പഞ്ചായത്ത് മുന്‍ മെമ്പര്‍.
- ജോര്‍ജ്ജ് പുളിങ്കാട്, യു.ഡി.എഫ്. പാലാ നിയോജകമണ്ഡലം കണ്‍വീനര്‍ & കരൂര്‍ പഞ്ചായത്ത് മുന്‍ മെമ്പര്‍.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
1 Comments
ടിപ്പർ ലോറികൾ കൃത്യമായി റോഡ് ടാക്സ് അടച്ചല്ലേ ഓടുന്നത്….. അത് നിർത്തിക്കുന്നതിലും നല്ലത് ആ പണം ഉപയോഗിച്ച് റോഡ് ടാർ ചെയ്യുന്നതല്ലേ…..അവരും അരിമേടിക്കാനല്ലേ പണി എടുക്കുന്നത്…. അവർക്കുമില്ലേ കുടുംബവും കുഞ്ഞുങ്ങളും…..കൃത്യമായി ടോഡ് ടാക്സ് ആയി ലഭിക്കുന്ന പണം ഉപയോഗിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ…..ആരോപണങ്ങൾ ചിന്തിച്ചു പറയുക സുഹൃത്തെ….
ReplyDelete