പാലായില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്‍കിയ കള്ളുഷാപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍
കഴിഞ്ഞ ദിവസം പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഇരുവിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പിടിയിലായ നാല് വിദ്യാര്‍ത്ഥികളെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ മദ്യപിച്ചതായി മനസ്സിലായി.
പാലാ ഒലിവ് ബാറിന് സമീപമുള്ള കള്ളുഷാപ്പില്‍ നിന്നാണ് ഇവര്‍ കുടിച്ചതെന്നാണ് മൊഴി. ഇതേ തുടര്‍ന്ന് ഷാപ്പിലെ സപ്ലെയര്‍ കടപ്പാട്ടൂര്‍ വെള്ളാപ്പള്ളില്‍ സുനില്‍ ജോസിനെ (44) പാലാ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മദ്യം കൊടുത്ത കേസിലാണ് അറസ്റ്റെന്ന് പാലാ പൊലീസ് പറഞ്ഞു.
കുട്ടികള്‍ക്ക് മദ്യം കൊടുത്തതിന്റെ പേരില്‍ ഷാപ്പിന്റെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും പൊലീസ് ഒരുക്കം തുടങ്ങി.
കുട്ടികള്‍ക്ക് മദ്യം കൊടുത്തതുവഴി ലൈസന്‍സ് നിബന്ധനകള്‍ കള്ളുഷാപ്പ് ലൈസന്‍സി ലംഘിച്ചതായാണ് പൊലീസിന്റെ നിരീക്ഷണം. ഇതുസംബന്ധിച്ചും അന്വേഷണം ഊര്‍ജ്ജിതമായി നടന്നുവരുന്നതായി പാലാ സി.ഐ. ജോബിന്‍ ആന്റണി പറഞ്ഞു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments