എ ഐ വൈ എഫ് പാലായിൽ ബിരിയാണി ചലഞ്ച് നടത്തി.

വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് എ ഐ വൈ എഫ് 10 വീടുകൾ വച്ചു നൽകുന്നതിലേക്ക് ഫണ്ട്‌ സമാഹാരണത്തിന്റെ ഭാഗമായി എ ഐ വൈ എഫ് പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി. സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ ബാബു കെ ജോർജും അഡ്വ തോമസ് വി റ്റി യും എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി വിനീത് പി വിജയനിൽ നിന്നും ബിരിയാണി ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു.
സിപിഐ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ, എക്സിക്യൂട്ടീവ്  അംഗങ്ങളായ അഡ്വ. പി ആർ തങ്കച്ചൻ, സിബി ജോസഫ്,എ ഐ വൈ എഫ്  ജില്ല സെക്രട്ടറി ഷമ്മാസ് ലത്തീഫ് ,. ജില്ലാ വൈസ് പ്രസിഡന്റ്  എൻ എസ് സന്തോഷ്‌ കുമാർ,   മണ്ഡലം പ്രസിഡന്റ്  അനീഷ്
 തോമസ്,  ടോമി മാത്യു, കെ.ബി അജേഷ്,വി റ്റി സജിമോൻ,എ ഐ എസ് എഫ്  മണ്ഡലം പ്രസിഡന്റ് അഞ്ജു  സെബാസ്റ്റ്യൻ,സലിൻ റ്റി ആർ, പി കെ സുരേഷ് സാബു വർഗ്ഗീസ്, ബാബു ഡേവിഡ്, അരുൺ മാത്യു, ബിജു പൂവേലി, അനിൽ ചാക്കോ, രതീഷ് എന്നിവർ നേതൃത്വം നൽകി.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments