പാലാ വലവൂരിൽ ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ 60 കാരന് 20 വർഷം കഠിനതടവും,1 ലക്ഷം രൂപ പിഴയും

പാലാ വലവൂരിൽ ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച  കേസിൽ 60 കാരന്  20 വർഷം കഠിനതടവും,1 ലക്ഷം രൂപ പിഴയും

ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച  കേസിലെ പ്രതി    മീനച്ചിൽ താലൂക്കിൽ വള്ളിച്ചിറ വില്ലേജിൽ, വലവൂർ കരയിൽ നെല്ലിയാനിക്കാട് ഭാഗത്ത് തെക്കേ പറന്താനത്ത് വീട്ടിൽ  60 വയസ്സുള്ള സജി TG  എന്നയാളെ  20  വർഷം   കഠിന തടവിനും, 1,00,000/-  രൂപ പിഴയും  ഈരാറ്റുപേട്ട  ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ്  

റോഷൻ തോമസ്  വിധിച്ചു .

പ്രതി പിഴ അടച്ചാൽ 75,000/- രൂപ അതിജീവിതയ്ക്ക്  നൽകുന്നതിനും ഉത്തരവായിട്ടുണ്ട്.ഇന്ത്യൻ ശിക്ഷാനിയമത്തിലെ  വിവിധ വകുപ്പുകൾ പ്രകാരമാണ്   ശിക്ഷ വിധിച്ചത്.  24/8/21മുതൽ 26/8/21വരെയുള്ള ദിവസങ്ങളിലായിരുന്നു കേസിന് ആസ്പദമായ സംഭവംനടന്നത് '

പാലാ  പോലീസ് സ്റ്റേഷൻ SIആയിരുന്ന    അഭിലാഷ്. M. D.  രജിസ്റ്റർ ചെയ്ത കേസിൽ പാലാ SHO  K.P തോംസൺ 

പ്രതിയെ അറസ്റ്റ് ചെയ്തു  തുടരന്വേഷണം പൂർത്തിയാക്കി

പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 19 സാക്ഷികളെയും 23 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ  പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ  അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.


 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments