മലയോര മേഖലയുടെ വികസനത്തിലൂടെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും - മാണി സി.കാപ്പന്‍



മലയോര മേഖലയുടെ വികസനത്തിലൂടെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മാണി സി.കാപ്പന്‍ എം.എല്‍.എ. പറഞ്ഞു. 
 
മേലടുക്കം -സി.എസ്.ഐ പള്ളി - പഴുക്കാക്കാനം റോഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.


ഈ പ്രദേശത്തെ 350 ഓളം കുടുംബങ്ങള്‍ക്ക് ഏക ആശ്രയമായ റോഡ് എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 55 ലക്ഷം രൂപ മുടക്കി നവീകരിക്കാന്‍ സാധിച്ചതില്‍ സംതൃപ്തിയുണ്ടെന്നും മലയോര മേഖലയില്‍ വികസന വിപ്ലവം സാധ്യമാക്കാന്‍ എല്ലാവരും തുടര്‍ന്നും സഹകരിക്കണമെന്നും എം.എല്‍. എ പറഞ്ഞു.

ഈരാറ്റുപേട്ട ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. സെന്റ് പോള്‍ സി.എസ്.ഐ പള്ളി വികാരി റവ. ജോബി ബേബി അനുഗ്രഹ പ്രഭാഷണവും ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ നെല്ലു വേലി മുഖ്യ പ്രഭാഷണവും നിര്‍വഹിച്ചു. 
 

 
തലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന്‍ സ്വാഗതം ആശംസിച്ചു.  വൈസ് പ്രസിഡന്റ് സോളി ഷാജി, പഞ്ചായത്ത് മെമ്പര്‍മാരായ രോഹിണി ഭായ് ഉണ്ണികൃഷ്ണന്‍, ഷെമീല ഹനീഫ, റോബിന്‍, റവ. ബാബു, താഹ തലനാട് എന്നിവര്‍ പ്രസംഗിച്ചു.




 
 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments