അരീക്കര എസ് എന്‍ ഡി പി യോഗം ശാഖയില്‍ വിശേഷാല്‍ പൊതുയോഗം നടന്നു.




അരീക്കര 157-ാം നമ്പര്‍ എസ് എന്‍ ഡി പി യോഗം ശാഖയില്‍ വിശേഷാല്‍ പൊതുയോഗം നടന്നു.  
 
മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.




കുടുംബ യൂണിറ്റുകള്‍ ശക്തമാക്കുന്നതുള്‍പ്പെടെ സംഘടനാപരമായി ശാഖാ യോഗത്തില്‍ നടപ്പിലാക്കേണ്ട കാര്യങ്ങള്‍, ക്ഷേത്ര നവീകരണം പൂര്‍ത്തിയാക്കല്‍, നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്ന നവാഹയജ്ഞത്തിന്റെ കണക്ക് അവതരിപ്പിച്ച് പാസാക്കല്‍ എന്നിവയ്ക്ക് പൊതുയോഗം അനുമതി നല്‍കി. 
 
കൂടുതല്‍ കാര്യങ്ങള്‍ക്കായി ശാഖാ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ പൊതുയോഗം ചുമതലപ്പെടുത്തി.

ശാഖാ ചെയര്‍മാന്‍ അനീഷ് പുല്ലുവേലില്‍ അദ്ധ്യക്ഷത വഹിച്ചു. രാമപുരം സി.റ്റി.രാജന്‍ സംഘടനാ സന്ദേശം നല്‍കി. 
 
സജീവ് വയലാ, ഹരിദാസ് കാരയ്ക്കാട്ട്, ഉഷാഹരിദാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യോഗത്തില്‍ വിവിധ കുടുബയൂണിറ്റുകളില്‍ നിന്നായി നൂറിലധികം അംഗങ്ങള്‍ പങ്കെടുത്തു.




 

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments