സുനില്‍ പാലാ
മറ്റക്കരയില്‍ കുറുനരി ജനത്തെ കൂവി തോല്‍പ്പിക്കുകയാണ്. ഇവറ്റകളുടെ ശല്യംകൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് മറ്റക്കരക്കാര്‍.
കോഴി ഫാമുകളില്‍ നിന്നും വീടുകളിലെ കോഴിക്കൂടുകളില്‍ നിന്നും കൂട്ടത്തോടെ കോഴികളെ അടിച്ചുമാറ്റുകയാണ് കുറുനരികള്‍.

അകലക്കുന്നം, അയര്‍ക്കുന്നം പഞ്ചായത്തുകളുടെ വിവിധ വാര്‍ഡുകള്‍ അടങ്ങിയ മറ്റക്കര പ്രദേശമാകെ കുറുനരിശല്യം രൂക്ഷമാണ്. നിരവധി റബ്ബര്‍ തോട്ടങ്ങള്‍ ഉള്ള മേഖലയാണ് മറ്റക്കര. റബ്ബര്‍ ടാപ്പിഗ് തൊഴിലാളികള്‍ പലപ്പോഴും ഇവയെ കണ്ട് പേടിക്കാറുണ്ട്. സന്ധ്യയാകുന്നതോടെ വീടിന് പരിസരത്തേക്ക് വരെ കുറുനരികള്‍ കൂട്ടമായി എത്തുകയാണ്. സന്ധ്യാ സമയങ്ങളില്‍ പന്നഗം തോട്ടില്‍ കുളിക്കാന്‍ പോകുന്നവരും കുറുനരി കൂട്ടത്തെ പതിവായി കാണുന്നുണ്ട്.
ഈ പ്രദേശത്തെ കോഴി കര്‍ഷകരുടെ കോഴികളെ ഇവ പിടിക്കുന്നത് മൂലം കോഴി കൃഷിയും ഭീഷണിയിലാണ്. ആട്, പശു എന്നിവയ്ക്കും ഇവയുടെ ആക്രമണ ഭീഷണിയുള്ളതായി കര്‍ഷകര്‍ പറയുന്നു. കൊറോണക്കാലത്ത് ഇവ വളരെയധികം പെരുകിയതായി കരുതപ്പെടുന്നു. മനുഷ്യരെ ഇവ ആക്രമിക്കുമോ എന്നതാണ് പലരുടേയും ഭയം. ഇവയെ നിയന്ത്രിക്കാന്‍ വനംവകുപ്പ് തലത്തില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കണമെന്നാണ് മറ്റക്കര നിവാസികളുടെ ആവശ്യം.
മറ്റക്കരയിലെ കുറുനരി ശല്യത്തിനെതിരെ നടപടി സ്വീകരിക്കണം
മറ്റക്കരയിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായ കുറുനരി ശല്യത്തിനെതിരെ സത്വര നടപടി സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് മറ്റക്കര പൗരസമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.
മറ്റക്കരയിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായ കുറുനരി ശല്യത്തിനെതിരെ സത്വര നടപടി സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് മറ്റക്കര പൗരസമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

0 Comments