ഡി സി എൽ തൊടുപുഴ പ്രവിശ്യ : അനുശ്രീയും നിഹാനും കൗൺസിലർമാർ , മീവൽ ലീഡർ

ഡി സി എൽ തൊടുപുഴ പ്രവിശ്യയുടെ 2024 - 25 വർഷത്തെ ഭാരവാഹികളെ തെരഞ്ഞടുത്തു.മുവാറ്റുപുഴ മേഖലയിലെ മുവാറ്റുപുഴ സെൻറ് അഗസ്റ്റിൻസ് ജി എച്ച് എസ് എസ് വിദ്യാർഥി അനുശ്രീ രാജേഷും തൊടുപുഴ മേഖലയിലെ തൊടുപുഴ സെൻറ് സെബാസ്റ്റ്യൻസ് യു.പി.എസ് വിദ്യാർഥി നിഹാൻ നിഷാദുമാണ് കൗൺസിലർമാർ . മൂലമറ്റം മേഖലയിലെ തുടങ്ങനാട് സെൻറ് തോമസ് എച്ച്എസിലെ മീവൽ എസ് കോടാമുള്ളിൽ ആണ് ലീഡർ. 
മറ്റു ഭാരവാഹികൾ :ജനറൽ സെക്രട്ടറിമാർ നോബിൾ ജെയ്മോൻ (സെൻറ് ജോർജ് എച്ച് എസ് എസ് കലയന്താനി , കലയന്താനി മേഖല) , 
ആൻമരിയ ബൈജു (ഇൻഫൻ്റ് ജീസസ് ഇ എം എച്ച് എസ് കൂത്താട്ടുകുളം വഴിത്തല മേഖല ).
ഡെപ്യൂട്ടി ലീഡർ ജെറിൻ സിജോ (നിർമല പബ്ലിക് സ്കൂൾ കരിമണ്ണൂർ , കരിമണ്ണൂർ മേഖല ).പ്രോജക്റ്റ് സെക്രട്ടറി  ദേവദത്തൻ കെ.എസ്
(സെൻറ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് പുറപ്പുഴ , വഴിത്തല മേഖല ) ട്രഷറർ ദിയകൃഷ്ണ  ബി (വിമല മാതാ എച്ച് എസ് എസ് കദളിക്കാട് ,
 തൊടുപുഴ മേഖല ) . തൊടുപുഴ സെൻറ് സെബാസ്റ്റ്യൻസ് യു.പി.
 സ്കൂളിൽ നടത്തിയ നേത്യസംഗമത്തിൽ പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു . സംസ്ഥാന റിസോഴ്സ് ടീം
 കോ - ഓർഡിനേറ്റർ തോമസ് കുണിഞ്ഞി ഉദ്ഘാടനം ചെയ്തു . മേഖലാ ഓർഗനൈസർമാരായ എബി ജോർജ് , സിസ്റ്റർ ആൽഫി നെല്ലിക്കുന്നേൽ , മേഖലാ പ്രസിഡൻ്റ് ഫിലിപ്പുകുട്ടി റ്റി.എം , റ്റോണി സി തോമസ് എന്നിവർ പ്രസംഗിച്ചു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments