വീടിന്റെ ഒന്നാംനിലയിലെ വരാന്തയിൽ നിന്നും റോഡിലേക്ക് വീണു; തിരുവല്ലയിൽ യുവാവിന് ദാരുണാന്ത്യം


                              
 വീടിന്റെ ഒന്നാംനിലയിലെ വരാന്തയിൽ നിന്ന് വീണ് യുവാവ് മരിച്ചു. പടിഞ്ഞാറെ വെൺപാല കാരാത്ര അഞ്ചുപറയിൽ ശശിധരന്റെ മകൻ സുധീഷ്.എ.എസ് (36) ആണ് മരിച്ചത്. 

  
 ഞായറാഴ്ച രാത്രി 10.45ന് ആയിരുന്നു സംഭവം. പ്രദേശവാസികൾ ഉ‌ടനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 


 ഉയരം കുറഞ്ഞ അരഭിത്തിയുടെ മുകളിലൂടെ സമീപത്തെ ടാർ റോഡിലേക്ക് വീണ യുവാവിന്റെ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമായത്. പുളിക്കീഴ് പൊലീസ് എത്തി പരിശോധന നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. 
                                    

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments