ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് ലെയോ പാപ്പയ്ക്കു സമ്മാനിച്ച് ആതിഥേയ രാജ്യങ്ങളുടെ പ്രതിനിധികള്‍

 

ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളെ ആവേശത്തിലാഴ്ത്തിയ 2026 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് ലെയോ പതിനാലാമന്‍ പാപ്പയ്ക്കു സമ്മാനിച്ച് വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍. ഇന്നലെ ജൂൺ 17 ബുധനാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പൊതു കൂടിക്കാഴ്ചയ്ക്കിടെയാണ് 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ വത്തിക്കാനിലെ അംബാസഡര്‍മാര്‍ പാപ്പയ്ക്കു ലോകകപ്പിന്റെ ഔദ്യോഗിക പന്ത് സമ്മാനിച്ചത്.

'അഡിഡാസ് ട്രിയോണ്ട' (Adidas Trionda) എന്ന പേരിലുള്ള ലോകകപ്പ് പന്തിൽ ആതിഥേയ രാജ്യങ്ങളുടെ ദേശീയ ചിഹ്നങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കാനഡയെ പ്രതിനിധീകരിച്ച് മേപ്പിൾ ഇല, മെക്സിക്കോയെ സൂചിപ്പിച്ചു കഴുകൻ, അമേരിക്കയുടെ നക്ഷത്രങ്ങൾ എന്നിവ പന്തിന്റെ രൂപകൽപ്പനയിൽ പ്രതിഫലിക്കുന്നു. അമേരിക്ക, കാനഡ, മെക്സിക്കോ രാജ്യങ്ങളുടെ വത്തിക്കാനിലെ അംബാസഡർമാരായ ബ്രയാൻ ഫ്രാൻസിസ് ബർച്ച്, ആൽബർട്ടോ ബരാങ്കോ ചവാരിയ, ജോയ്സ് നേപിയർ എന്നിവർ ചേർന്നാണ് ഔദ്യോഗിക പന്ത് മാര്‍പാപ്പയ്ക്കു സമ്മാനിച്ചത്.

“ജനങ്ങളെയും സംസ്കാരങ്ങളെയും രാജ്യാതിർത്തികളെയും ബന്ധിപ്പിക്കുന്ന ഒരു ഫുട്ബോൾ പന്ത് മാര്‍പാപ്പയ്ക്കു" എന്ന കുറിപ്പോടെയാണ് കാനഡയുടെ വത്തിക്കാന്‍ എംബസി സാമൂഹികമാധ്യമമായ എക്സിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഫുട്ബോളിനെ വെറുമൊരു കായികവിനോദമായി കാണുന്നതിലുപരി, 'ഒരുമിച്ച് പ്രവർത്തിക്കുക' എന്ന ജീവിതപാഠം പകരുന്ന ഒരു ടീം ഗെയിമായി ലെയോ മാർപാപ്പ വിശേഷിപ്പിച്ചിരിന്നു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments