ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു; കാര്‍ നദിയിലേക്ക് വീണ് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം



  ലഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ച മൂവര്‍ സംഘം നിര്‍മാണം പൂര്‍ത്തിയാകാത്ത പാലത്തില്‍നിന്ന് വീണ് മരിച്ചു. ഉത്തർപ്രദേശിലെ ബറേലിയിൽ ആണ് സംഭവം.  
 ഖൽപൂർ-ഡാറ്റഗഞ്ച് റോഡിൽ പാലത്തിന്റെ ഒരു ഭാഗം വെള്ളപ്പൊക്കത്തിൽ നേരത്തെ ഒലിച്ചുപോയിരുന്നു. ഈ വിവരം ജിപിഎസിൽ പുതുക്കാത്തതും പാലം അപകടത്തിലാണെന്ന മുന്നറിയിപ്പു ബോർഡുകൾ വയ്ക്കാത്തതും ദുരന്തത്തിന് കാരണമായി. 


അപകടത്തില്‍ മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി ഗുരുഗ്രാമില്‍നിന്ന് ബറേലിയിലേക്ക് വരികയായിരുന്നു ഇവര്‍. ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചായിരുന്നു യാത്ര. അങ്ങനെയാണ് പണി തീരാത്ത ഫ്‌ളൈഓവറിലേക്ക് വാഹനമോടിച്ചെത്തിയത്. കാര്‍ മറിഞ്ഞ് രാംഗംഗ നദിയിലേക്ക് വീഴുകയായിരുന്നു.  


പിറ്റേദിവസം പ്രദേശവാസികളാണ് അപകടത്തില്‍പെട്ട കാര്‍ കണ്ടത്. ഉടനെ തന്നെ വിവരം പോലീസിനെ അറിയിക്കുകയും മൃതദേഹങ്ങള്‍ കണ്ടെത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോവുകയും ചെയ്തു. അമിത്, വിവേക് എന്നിവരാണ് മരിച്ചവരില്‍ രണ്ടുപേര്‍. മൂന്നാമത്തെ ആളെ തിരിച്ചറിയാനുള്ള പരിശോധന പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments