ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് പുക… പിന്നാലെ കത്തിയമർന്നു..



 വടകരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദേശീയ പാതയിൽ പുതിയ സ്റ്റാൻഡിന് സമീപം രാവിലെ ഏഴുമണിയോടെയാണ് സംഭവം. അടക്കാതെരു സ്വദേശി കൃഷ്ണമണിയുടെ മാരുതി 800നാണ് തീപിടിച്ചത്. രാവിലെ ഇന്ധനം നിറച്ച ശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. 

കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് കാല്‍നടയാത്രക്കാരാണ് വാഹനം നിര്‍ത്തിച്ചത്. തുടര്‍ന്ന് ഡ്രൈവര്‍ കാറിൽ നിന്ന് ഉടൻ ഇറങ്ങി സ്ഥലത്ത് നിന്ന് മാറുകയായിരുന്നു.  ഡ്രൈവര്‍ ഇറങ്ങിയതിന് പിന്നാലെ തന്നെ കാറിൽ തീ ആളി പടര്‍ന്നു. തുടര്‍ന്ന് വടകര അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചയത്. തീപിടിത്തത്തിൽ കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments