കതിരിന്‍മേല്‍ വളംവയ്ക്കാതിരിക്കാന്‍ കായിക അക്കാദമികള്‍


സുനില്‍ പാലാ
 
കതിരിന്‍മേല്‍ വളംവയ്ക്കാതിരിക്കാന്‍ കായിക അക്കാദമികള്‍. ഇന്ന് പ്രമുഖ കലാലയങ്ങളോട് അനുബന്ധിച്ചെല്ലാം കായിക അക്കാദമികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌കൂള്‍തലം മുതല്‍ കായികാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന ഈ അക്കാദമികള്‍വഴി പിരിശീലനം നേടുന്ന കുട്ടികള്‍ പിന്നീട് ഒളിംപിക്‌സ് വരെ എത്തിയ ചരിത്രമുണ്ട്.
 

 

കാച്ച് ദ യംഗ് (കുരുന്നിലെ പിടികൂടുക) എന്ന തത്വത്തിലൂന്നിയാണ് ആനുകാലിക കായിക മേഖല മുന്നോട്ടുപോവാന്‍ ശ്രമിക്കുന്നതെന്ന് കോതമഗലം എം.എ കോളേജിലെ മുന്‍കായിക അധ്യാകനും പ്രമുഖ കോച്ചുമായ പ്രൊഫ. പി.ഐ ബാബു പറഞ്ഞു.
 

കായികമേളകളിലെ ചാമ്പ്യന്‍ഷിപ്പിനേക്കാള്‍ മികവുറ്റ കായികതാരങ്ങളെ സൃഷ്ടിക്കുകയെന്നതാണ് നിലവിലെ രീതി. ഇതിന് കായിക അഭിരുചിയുള്ള കുട്ടികളെ സ്‌കൂള്‍ തലം മുതലെ തിരഞ്ഞെടുത്ത് പരിശീലനം കൊടുക്കണം. ഈ തരത്തിലുള്ള ആദ്യചുവടുവയ്പ് നടത്തിയത് കോതമംഗലം എം.എ അക്കാദമിയാണ്. പിന്നീട് പലരും ഈ സംവിധാനത്തിലേക്ക് കടന്നുവന്നു. പുതിയ ചുവടുവയ്പിന് ചുക്കാന്‍പിടിച്ച് പ്രൊഫ. ബാബു പി.ഐ വിശദീകരിച്ചു.

ചാമ്പ്യന്‍ഷിപ്പുകള്‍ക്കപ്പുറം മികവുള്ള കായികതാരങ്ങളെ സൃഷ്ടിച്ചുകൊണ്ട് ഒളിമ്പിക്സില്‍ പോലും പങ്കെടുപ്പിക്കാന്‍ കഴിഞ്ഞുവെന്നതിന്റെ തെളിവാണ് അബൂബക്കര്‍, അജ്മല്‍ പോലുള്ള കായികതാരങ്ങളെന്നും പ്രൊഫ.പി.ഐ ബാബു ചൂണ്ടിക്കാട്ടി.


ദീര്‍ഘനാള്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ കായിക അധ്യാപകനായിരുന്ന ശേഷമാണ് പ്രൊഫ.ബാബു കോതമംഗലം എം.എ കോളേജിലേക്കെത്തിയത്. 1993 മുതല്‍ 2014 വരെ ഇവിടെ തുടര്‍ന്നു.ഇപ്പോള്‍ എം.എ അക്കാദമിയുടെ നേതൃത്വം വഹിക്കുകയാണ്.  കായിക താരങ്ങളും കായിക അധ്യാപകരുമൊക്കെ ഇപ്പോള്‍ വേണ്ടത്ര താത്പര്യം എടുക്കുന്നുണ്ടോയെന്ന് സംശയമാണ്. കായികമേഖലയില്‍ കൃത്യമായൊരു വിലയിരുത്തല്‍ അനിവാര്യമാണെന്നും അനുഭവങ്ങളുടെ വെളിച്ചത്തില്‍ പ്രൊഫ .പി.ഐ ബാബു പറയുന്നു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments