കിടങ്ങൂർ എൻ.എസ്.എസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ 95-ാം വാർഷികം ആഘോഷിച്ചു.


കിടങ്ങൂർ  എൻ.എസ്.എസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ 95-ാം വാർഷികം ആഘോഷിച്ചു.

പി. റ്റി.എ പ്രസിഡൻ്റ് അശോക് കുമാർ പൂതമനയുടെ അധ്യക്ഷതയിൽ നടന്ന വാർഷിക പൊതുയോഗം എൻ.എസ്.എസ് മീനച്ചിൽ താലൂക്ക് യൂണിയൻ ചെയർമാൻ മനോജ് ബി. നായർ ഉദ്ഘാടനം ചെയ്തു.


          2024 വർഷത്തെ കേരള ശ്രീ പുരസ്കാര ജേതാവും പൂർവവിദ്യാർത്ഥിയുമായ ഡോ. റ്റി.കെ. ജയകുമാറിനെ എൻ.എസ്. എസ് സ്കൂൾ ജനറൽ മാനേജർ അഡ്വ. റ്റി.ജി. ജയകുമാർ ആദരിച്ചു. പ്രതിഭകൾക്കുള്ള പുരസ്കാരങ്ങൾ കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കൽ വിതരണം ചെയ്യതു. 


എൻഡോവ്മെൻ്റ് വിതരണം ജില്ലാ പഞ്ചായത്ത് അംഗം ജോസ് മോൻ മുണ്ടക്കൽ നിർവ്വഹിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം സിനിമ നടി മമിത ബൈജു നിർവ്വഹിച്ചു.


         ഡോ. മേഴ്സി ജോൺ, എം.ദിലീപ് കുമാർ , എൻ. ഗിരീഷ് കുമാർ, പി.ബി.സജി , പി.ബിന്ദു,ആർ.ബിജുകുമാർ, ജെ. പി. ജയപ്രഭ,സി .എസ് . ജയപ്രകാശ്, കെ.ആർ.സതീശൻ, എസ്. ശ്രേയ എന്നിവർ പ്രസംഗിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments