വലവിരിക്കാൻ കടലിൽ ഇറങ്ങിയ മത്സ്യത്തൊഴിലാളിയെ കാണാതായതായി..



 തിരുവനന്തപുരം   വർക്കലയിൽ മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായതായി പരാതി.തെക്കുംഭാഗം സ്വദേശി കൊച്ചുണ്ണിയെന്ന് വിളിക്കുന്ന സിജുവിനെയാണ് വർക്കലയിൽ കടലിൽ കാണാതായത് .മുതലപ്പൊഴിയിൽ നിന്നും മീൻ പിടിക്കാനായി പോയതായിരുന്നു സിജുവും സംഘവും .  


ഇന്ന് പുലർച്ചെയായിരുന്നു മത്സ്യബന്ധനത്തിനായി സിജു ഉൾപ്പടെ 32 അംഗ സംഘം കടലിലേക്ക് പോയത്. ഇതിനിടെ വല വിരിക്കാനായി കടലിൽ ഇറങ്ങവേ സിജുവിനെ കാണാതാവുകയായിരുന്നു. കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും സിജുവിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments