നിയന്ത്രണം നഷ്ടപ്പെട്ട ലോറി മണ്‍തിട്ടയില്‍ ഇടിച്ച് അപകടം; ഡ്രൈവര്‍ മരിച്ചു..


നിയന്ത്രണം നഷ്ടപ്പെട്ട ലോറി മണ്‍തിട്ടയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. മങ്കുവ തെള്ളിത്തോട് കൂടാരത്തില്‍ ശിവപ്രകാശിന്റെ മകന്‍ ആകാശ് (45) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.45 ന് ബൈസണ്‍വാലി പഞ്ചായത്തിലെ കൊച്ചുപ്പ് – കുരങ്ങുപാറ റോഡില്‍ കൊച്ചുപ്പ് ടൗണിന് സമീപമാണ് അപകടം നടന്നത്. 

തമിഴ്നാട്ടില്‍ നിന്നും പാറപ്പൊടി കയറ്റി എല്ലക്കല്‍ ഭാഗത്തേക്ക് പോയ ടോറസ് ലോറിയാണ് നിയന്ത്രണം വിട്ട് മണ്‍തിട്ടയില്‍ ഇടിച്ചത്. ലോറിയുടെ ക്യാബിന്‍ പൂര്‍ണമായും തകര്‍ന്ന് ഡ്രൈവര്‍ ലോറിക്കുള്ളില്‍ കുടുങ്ങിപ്പോയി. അപകടം നടന്നയുടന്‍ നാട്ടുകാര്‍ മണ്ണ് മാന്തി യന്ത്രം കൊണ്ടു വന്ന് ലോറിയുടെ ക്യാബിന്‍ പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. 


രാജാക്കാട്ടിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സ്ഥിരമായി ഈ വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ക്ക് പകരം ഒരു ദിവസത്തേക്ക് കയറിയ ഡ്രൈവറാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. 


രാജാക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ: ഹര്‍ഷ.  മക്കള്‍: അജല്‍, ആദര്‍ശ്, അലോക് ,ആദിദേവ്. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments