പയനാട് പെരുങ്കുറ്റി പാടത്ത് നിർമ്മാണം ആരംഭിച്ച മിനറൽ വാട്ടർ കമ്പനിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നും നിർമ്മാണ അനുമതി റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കുടിവെള്ള സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലി നടത്തി


പയനാട് പെരുങ്കുറ്റി പാടത്ത് നിർമ്മാണം ആരംഭിച്ച മിനറൽ വാട്ടർ കമ്പനിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നും നിർമ്മാണ അനുമതി റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കുടിവെള്ള സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ റാലിയിൽ   പ്രദേശവാസികളായ മുന്നൂറിൽ പരം പേർ പങ്കെടുത്തു .


 താമരക്കാട് നിന്നും പെരുംകുറ്റി വഴി മിനറൽ വാട്ടർ കമ്പനി  കുഴിക്കാൻ ആരംഭിച്ച കുളക്കടവിൽ എത്തി സമാപന സമ്മേളനത്തോടെ പര്യവസാനിച്ചു..
 സമാപന സമ്മേളനത്തിൽ കുടിവെള്ള സംരക്ഷണ സമിതി കൺവീനർ ലൂയിസ് കുടശ്ശേരിൽ സ്വാഗതം ആശംസിച്ചു  ചെയർമാൻ കെ കെ രാജു മുഖ്യപ്രഭാഷണം നടത്തി. 


വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ മലയോര മേഖലകളായായ പെരുംകുറ്റി, താമരക്കാട് പൂക്കളം പ്രദേശങ്ങളിലെ 400 ഓളം കുടുംബങ്ങളിൽ വെള്ളം എത്തിക്കുന്ന നാല് കുടിവെള്ള പദ്ധതികളെയും, കൂത്താട്ടുകുളം പഞ്ചായത്തിലെ ഒരു കുടിവെള്ള പദ്ധതിയേയും, സമീപപ്രദേശങ്ങളിലെ കുളങ്ങളെയും,


 കിണറുകളെയും എല്ലാം വരൾച്ചയിലേക്ക് തള്ളി വീടും വിധം. ഈ പാടത്ത് ഒരു ഒരു മിനറൽ വാട്ടർ കമ്പനിയെയും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുവാനോ കുളം കുഴിക്കുവാനോ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു..


 ആശംസകൾ അർപ്പിച്ച പഞ്ചായത്ത് മെമ്പർമാരായ സണ്ണി പുതിയിടം, ശ്രീമതി ബിന്ദു സുരേന്ദ്രൻ, ജോമോൻ എന്നിവർ കുടിവെള്ള സംരക്ഷണ സമിതിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments