മീനച്ചില്‍ താലൂക്കിലെ ഈഴവ സമുദായത്തിലെ വനിതകള്‍ ഉയര്‍ത്തെണീല്‍പ്പിന്റെ പാതയിലാണെന്നും അധികാര കേന്ദ്രങ്ങളാണ് ലക്ഷ്യമെന്നും എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ പറഞ്ഞു.
ഏത് രാഷ്ട്രീയ പാര്‍ട്ടിയിലൂടെയാണെങ്കിലും അധികാരത്തിലേറാന്‍ സമുദായത്തിലെ വനിതകളെ ശാക്തീകരിക്കുമെന്നും അതിനായുള്ള തുടക്കമാണ് ''ശാക്തേയം'' സമ്മേളനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
മീനച്ചില്‍ യൂണിയന്‍ വനിതാ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വനിതാ ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഇട്ടിക്കുന്നേല്‍
യൂണിയന്‍ വനിതാസംഘം വൈസ് ചെയര്‍പേഴ്‌സണ്‍ രാജി ജിജിരാജ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ വൈസ് ചെയര്‍മാന്‍ സജീവ് വയല വനിതാദിന സന്ദേശം നല്‍കി.
സമ്മേളനത്തില്‍ ആരോഗ്യം ആനന്ദം എന്ന വിഷയത്തില്‍ രാമപുരം ഗവ. ആയൂര്‍വേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സീനിയ അനുരാഗ് ക്ലാസെടുത്തു. ദൈവീകമായ വൈദ്യശാസ്ത്രമായ ആയൂര്‍വേദത്തിലൂടെ ശരീരവും മനസ്സും സാമൂഹ്യജീവിതവും ആരോഗ്യമുള്ളതാക്കി തീര്‍ക്കാമെന്ന് ഉദാഹരണ സഹിതം അവര്‍ പറഞ്ഞു. യൂണിയന്‍ വനിതാസംഘം കണ്‍വീനര്‍ സംഗീത അരുണ്‍ ആമുഖ പ്രഭാഷണം നടത്തി.
യൂണിയന്‍ കമ്മറ്റിയംഗങ്ങളായ രാമപുരം സി.റ്റി. രാജന്‍, അനീഷ് പുല്ലുവേലില്‍ എന്നിവരും വനിതാസംഘം നേതാക്കളായ മിനി വിജയന്‍, സിന്ധു സാബു, ബിന്ദു സജീവ്, സുധ തങ്കപ്പന്‍, അജിത മോഹന്‍ദാസ്, സുജാത ഷാജി, ഹേമ രാജു, ഷൈലജ ശിവന്‍, ആശ വള്ളിച്ചിറ തുടങ്ങിയവരും ആശംസകള്‍ നേര്‍ന്നു.
വേണ്ട മോനെ, അവനെ പോലീസ് ഉപദ്രവിച്ചെങ്കിലോ
'' വേണ്ട മോനെ, അവനെ പോലീസ് ഉപദ്രവിച്ചെങ്കിലോ''... വയലയിലെ വൃദ്ധയായ ഒരമ്മയുടെ ഗദ്ഗദത്തില്‍ നിറഞ്ഞ വാക്കുകള്‍ നേര്‍മുമ്പില്‍ കണ്ടതിന്റെ സങ്കടത്തോടെ മീനച്ചില്‍ യൂണിയന്‍ വൈസ് ചെയര്‍മാന്‍ സജീവ വയലയാണ് ആ സംഭവം പറഞ്ഞത്. രണ്ടാഴ്ച മുമ്പാണ് ഒരു മകന്‍ വൃദ്ധയായ അമ്മയെ മര്‍ദ്ദിച്ച് വീടിന് പുറത്തെ ബാത്ത്‌റൂമിലേക്ക് തള്ളിയത്. ഇനി ഇവിടെ കഴിഞ്ഞുകൊള്ളാനായിരുന്നു മകന്റെ ആക്രോശം. അവിടെ നിന്ന് പുറത്ത് കടന്ന ആ അമ്മ തന്റെ മുന്നില്‍ പരിദേവനവുമായി എത്തിയെന്ന് സജീവ് പറഞ്ഞു.

പൊലീസില്‍ പരാതി കൊടുക്കണമെന്ന് താന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ''വേണ്ട മോനെ, അവനെ പോലീസ് ഉപദ്രവിച്ചെങ്കിലോ''... എന്നായിരുന്നു ആ അമ്മയുടെ കരഞ്ഞുകൊണ്ടുള്ള ചോദ്യമെന്ന് സജീവ് പറഞ്ഞുനിര്‍ത്തുമ്പോള്‍ ആ വേദിയില്‍ കണ്ണുനിറയാത്തവര്‍ ഉണ്ടായിരുന്നില്ല. വനിതാസംഘത്തിന്റെ വനിതാദിന സമ്മേളന വേദിയിലായിരുന്നു സജീവിന്റെ ഈ സംഭവ വിവരണം.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments